---
title: "ഇരകൾക്ക് താത്കാലികാശ്വാസം ; കൃത്രിമ ജലപാതയുടെ തുടർ നടപടികൾക്ക്  ഹൈക്കോടതി സ്റ്റേ"
english_title: "Temporary relief for victims;High Court Stays Further Proceedings of Artificial Waterway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181331/temporary-relief-for-victimshigh-court-stays-further-proceedings-of-artificial-waterway"
published_at: "2024-02-01T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bba16250be4_Untitled-2_copy.jpg"
keywords: []
---

# ഇരകൾക്ക് താത്കാലികാശ്വാസം ; കൃത്രിമ ജലപാതയുടെ തുടർ നടപടികൾക്ക്  ഹൈക്കോടതി സ്റ്റേ

> **Lead Summary:** **പാനൂർ: ** കൃത്രിമ ജലപാത പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് വന്ന ശേഷം മാത്രമെ തുടർ നടപടികൾ പാടുള്ളുവെന്ന് ഹൈക്കോടതി ജഡ്‌ജ് വിജു എബ്രഹാം വിധിച്ചു. തലശേരി നെട്ടൂർ സ്വദേശിയും, കൃത്രിമ ജലപാത ജനകീയ പ്രതിരോധ സമിതി തലശേരി മേഖല വൈസ് ചെയർമാനുമായ എ.പി ശിവദാസ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.

## Article Content

**പാനൂർ: ** കൃത്രിമ ജലപാത പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് വന്ന ശേഷം മാത്രമെ തുടർ നടപടികൾ പാടുള്ളുവെന്ന് ഹൈക്കോടതി ജഡ്‌ജ് വിജു എബ്രഹാം വിധിച്ചു. തലശേരി നെട്ടൂർ സ്വദേശിയും, കൃത്രിമ ജലപാത ജനകീയ പ്രതിരോധ സമിതി തലശേരി മേഖല വൈസ് ചെയർമാനുമായ എ.പി ശിവദാസ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.

കണ്ണൂർ ജില്ലയിൽ കൃത്രിമ ജലപാത പദ്ധതിക്കായി വിവിധ സ്ഥലങ്ങളിൽ ഭൂമിയേറ്റെടുക്കൽ നടപടി ബന്ധപ്പെട്ട വകുപ്പുകൾ ആരംഭിച്ചിരുന്നു.ഇതിനെതിരെ ജനകീയ പ്രതിഷേധങ്ങളും നടന്നു വരുന്നുണ്ട്. പെരിങ്ങത്തൂർ പുഴ മുതൽ ആരംഭിക്കുന്ന പദ്ധതി വളപട്ടണം പുഴയിലേക്ക് എത്തുന്നതിനിടയിൽ പാനൂർ, തലശേരി, കണ്ണൂർ മേഖലകളിൽ നിന്നും നിരവധി വീടുകളും സ്ഥലങ്ങളും സർക്കാർ ഏറ്റെടുക്കേണ്ടി വരുന്നുണ്ട്.

ഒരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് സർക്കാർ ഈ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങിയത്. ഇതിനെതിരെയാണ് സമരസമിതി ഹർജി നൽകി. ഹർജിക്കാരനു വേണ്ടി അഡ്വ.സിബി തോമസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181331/temporary-relief-for-victimshigh-court-stays-further-proceedings-of-artificial-waterway)