---
title: "മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ  പുന:പ്രതിഷ്ഠ നടന്നു. ; തിറ മഹോത്സവം വൈകീട്ട് കൊടിയേറും"
english_title: "Re-consecration took place at Sri Elladath Bhagavathy Temple in Manekkara Kuniamprat.The Tira festival will be flagged off in the evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181316/re-consecration-took-place-at-sri-elladath-bhagavathy-temple-in-manekkara-kuniampratthe-tira-festival-will-be-flagged-off-in-the-evening"
published_at: "2024-02-01T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb8a3145e88_Untitled-1_copy.jpg"
keywords: []
---

# മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ  പുന:പ്രതിഷ്ഠ നടന്നു. ; തിറ മഹോത്സവം വൈകീട്ട് കൊടിയേറും

> **Lead Summary:** ***മനേക്കര:*** മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രി കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുന:പ്രതിഷ്ഠ നടന്നത്.വ്യാഴാഴ്ച രാവിലെ 9.45നും 10.45 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് പുന:പ്രതിഷ്ഠ നടന്നത്.

## Article Content

***മനേക്കര:*** മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രി കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുന:പ്രതിഷ്ഠ നടന്നത്.വ്യാഴാഴ്ച രാവിലെ 9.45നും 10.45 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് പുന:പ്രതിഷ്ഠ നടന്നത്.

ക്ഷേത്രം പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ, സെക്രട്ടറി മനോഹരൻ, ടി.പി പ്രേമൻ, ചന്ദ്രബാബു കാട്ടിൽ, സജീവൻ, രതീശൻ, ഭാസ്ക്കരൻ, ജനകൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ, രാജേഷ് മാതൃസമിതി അംഗങ്ങളായ മൈഥിലി , ലീന, ജയലക്ഷ്മി, സ്മിത, സിന്ധു, പ്രേമജ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് തിറ മഹോത്സവം കൊടിയേറും.

ശാസ്തപ്പൻ വെള്ളാട്ടം, ഘണ്ഡാ കർണൻ വെള്ളാട്ടം, എള്ളടത്ത് ഭഗവതിയുടെയും, അങ്കക്കാരൻ ദൈവത്തിൻ്റെയും കരുണ, കാരണവർ, മണത്തണ പോതി, നാഗ ഭഗവതി ദൈവങ്ങളുടെ വെള്ളാട്ടം, ഗുളികൻ തിറ, ബപ്പൂരൻ, അങ്കക്കാരൻ, ശ്രീ എള്ളടത്ത് ഭഗവതിയുടെ കളിയാട്ടം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. എല്ലാ ദിവസവും ഭക്തർക്ക് അന്നദാനം ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181316/re-consecration-took-place-at-sri-elladath-bhagavathy-temple-in-manekkara-kuniampratthe-tira-festival-will-be-flagged-off-in-the-evening)