---
title: "തലശേരി  ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം 21നാരംഭിക്കും ; തൃക്കൊടിയേറ്റം 21ന് ബുധനാഴ്ച രാത്രി 10:35 ന്."
english_title: "Thalassery Sri Jagannath Temple Mahotsavam will begin on 21st;Thrikodiyetam on Wednesday 21st at 10:35 pm."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181245/thalassery-sri-jagannath-temple-mahotsavam-will-begin-on-21stthrikodiyetam-on-wednesday-21st-at-1035-pm"
published_at: "2024-02-01T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb598346458_Untitled-6_copy.jpg"
keywords: []
---

# തലശേരി  ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം 21നാരംഭിക്കും ; തൃക്കൊടിയേറ്റം 21ന് ബുധനാഴ്ച രാത്രി 10:35 ന്.

> **Lead Summary:** **തലശേരി: ** തലശേരി ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം 21നാരംഭിക്കും രണ്ടാം ദിവസം രാത്രി 9.30 ന് കൊച്ചിൻ മിമിക്സ് മീഡിയ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റിവെൽ : ബംബർ ചിരി. മൂന്നാം ദിവസം രാത്രി 9.30 ന് സിനിമാ സീരിയൽ താരം ശ്രീവേഷ്ക്കർ നയിക്കുന്ന നോൺസ്റ്റോപ്പ് എന്റർടെയ്മെന്റ് ഷോ.

## Article Content

**തലശേരി: ** തലശേരി ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം 21നാരംഭിക്കും രണ്ടാം ദിവസം രാത്രി 9.30 ന് കൊച്ചിൻ മിമിക്സ് മീഡിയ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റിവെൽ : ബംബർ ചിരി. മൂന്നാം ദിവസം രാത്രി 9.30 ന് സിനിമാ സീരിയൽ താരം ശ്രീവേഷ്ക്കർ നയിക്കുന്ന നോൺസ്റ്റോപ്പ് എന്റർടെയ്മെന്റ് ഷോ.

നാലാം ദിവസം രാത്രി 9.30 ന് സീരിയൽ താരങ്ങൾ അണിനിരക്കുന്ന തലശ്ശേരി ജഗന്നാഥ് ബീറ്റ്സിന്റെ ഉത്സവരാവ്.

അഞ്ചാം ദിവസം രാത്രി 9.30 ന് മെലഡി ബീറ്റേഴ്സ് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ. ആറാം ദിവസം രാത്രി 9.30 ന് കോഴിക്കോട് സർഗ്ഗ ചിത്ര അവതരിപ്പിക്കുന്ന നാടകം : ഭദ്രായനം ഏഴാം ദിവസം രാത്രി 10 മണിക്ക് പ്രസിദ്ധ സിനിമാ പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന കോഴിക്കോട് സാരംഗ ഓർക്കസ്ട്രയുടെ ഗാനമേള.

എട്ടാം ദിവസം വൈകുന്നേരം 7 മണിക്ക് ഫ്ലവേഴ്സ് ടിവി ടോപ്പ് സിംഗർ ശ്രീനന്ദ് വിനോദ് , മേധ മെഹർ എന്നിവർ നയിക്കുന്ന വോയ്സ് ഓഫ് യൂത്ത് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. വൈകുന്നേരം 7.15 ന് ക്ഷേത്രം സ്റ്റേജിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതത്തിലൂടെ ഒരു യാത്ര കൃഷ്ണാർപ്പണം നടക്കും. അവതരണം - അഭിഷേക് മാരാർ , മണിമേഖല. തുടർന്ന് രാത്രി 10.35 ന് ഉത്സവം കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181245/thalassery-sri-jagannath-temple-mahotsavam-will-begin-on-21stthrikodiyetam-on-wednesday-21st-at-1035-pm)