---
title: "കണ്ണൂരിൽ കലക്ട്രേറ്റിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധം"
english_title: "Traders protest in front of Collectorate in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181217/traders-protest-in-front-of-collectorate-in-kannur"
published_at: "2024-02-01T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb4a4bb78ee_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ കലക്ട്രേറ്റിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ** : വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ സമീപനത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു‌.

## Article Content

**കണ്ണൂർ** : വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ സമീപനത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു‌.

വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പിലാക്കുക, മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ യൂസർ ഫീ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, വ്യാപാരികളെ അന്യായമായി ഒഴിപ്പിക്കുന്നത് പിൻവലിക്കുക, വ്യാപാര ലൈസൻസിനും, വെയ്സ്റ്റ് ബിന്നും ഹരിതകർമ്മസേന രജിസ്ട്രേഷനിൽ നിന്നും വാടക വർദ്ധനവിൽ നിന്നും സംരക്ഷിക്കുന്ന പുതിയ വാടക നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം

. ജില്ലാ പ്രസിഡണ്ട് പി വിജയൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി എം സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, പങ്കജവല്ലി, എം എ ഹമീദ് ഹാജി, ജില്ലാ ഭാരവാഹികളായ കെ കെ സഹദേ വൻ, കെ വി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181217/traders-protest-in-front-of-collectorate-in-kannur)