---
title: "മാഹിയിൽ ഫുഡ് ഫെസ്റ്റിവെൽ നാളെ തുടങ്ങും"
english_title: "Mahi food festival starts tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181055/mahi-food-festival-starts-tomorrow"
published_at: "2024-01-31T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba631c90348_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ ഫുഡ് ഫെസ്റ്റിവെൽ നാളെ തുടങ്ങും

> **Lead Summary:** ***മാഹി:*** സബർമതി ഇന്നോവേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫ്ളേവേഴ്‌സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ ഫെബ്രുവരി 1 മുതൽ 4 വരെ മാഹി മൈതാനി യിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പ്രേമൻ കല്ലാട്ട് അറിയിച്ചു.

## Article Content

***മാഹി:*** സബർമതി ഇന്നോവേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫ്ളേവേഴ്‌സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ ഫെബ്രുവരി 1 മുതൽ 4 വരെ മാഹി മൈതാനി യിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പ്രേമൻ കല്ലാട്ട് അറിയിച്ചു.

ഭക്ഷ്യമേളയാണെങ്കിലും മാഹിയുടെ ഒരു വാണിജ്യോത്സവം കൂടിയാണ് ഫ്ളേവേഴ്‌സ് ഫിയസ്റ്റ. ഭക്ഷണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കുന്നത്. പ്രമുഖ ഭക്ഷ്യോത്പാദക കമ്പനികൾ, ഹോം ബേക്കേഴ്‌സ്, ഐസ്ക്രീം, വിവിധ പാനിയ ങ്ങൾ, പായസങ്ങൾ, പ്രമുഖ കാർ നിർമ്മാതാക്കളുടെ ഔട്ലെറ്റുകൾ, നഴ്സറികൾ എന്നിങ്ങനെ വിവിധ മേഖലകളിലെ സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.

എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വിവിധയിനം പാചക മത്സരങ്ങൾ, സിനിമാറ്റിക്ക് ഡാൻസ്, ഫാഷൻ ഷോ, മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങൾ, ഫ്യൂഷൻ നൈറ്റ്, കോൽക്കളി, നാടൻപാട്ട് മേള, തിരുവാതിരക്കളി എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. ഒരു ഭക്ഷ്യമേളയ്ക്ക് അപ്പുറം, മാഹി കാണാത്ത തരത്തിലുള്ള ഒരു വാണിജ്യമേള കൂടിയാണിത്. ഫ്ളേവേഴ്‌സ് ഫിയസ്റ്റ എന്ന ഫുഡ് ഫെസ്റ്റിവെല്ലിന്റെ ലക്ഷ്യം വേറിട്ടതും, തനതുമായ രുചികളെ പരിചയപ്പെടുത്തു ക എന്നതിനു പുറമേ സബർമതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക സമ്പാദിക്കുക എന്ന ലക്ഷ്യം കൂടിയാണ്.

ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നതു കൊണ്ടു സബർമതി മാഹി ലക്ഷ്യമാക്കുന്നത് അപകടം മൂലമോ, പ്രമേഹം പോലുള്ള രോഗങ്ങൾ മൂലമോ അംഗവൈകല്യം സംഭവിച്ചവർക്ക് കൃത്രിമ അവയവം നൽകാനുള്ള സഹായം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക എ ന്നതാണ്.

കൃത്രിമ അവയവങ്ങൾ വെച്ച് പിടിപ്പിക്കുക എന്നത് ചിലവ് ഏറിയതും, സാധാരണക്കാർക്ക് പോയി ചെയ്യാൻ പ്രയാസമേറിയതുമാണ് അത്തരക്കാരെ കണ്ടുപിടിച്ച് അവർക്കൊപ്പം നിൽക്കുകയും തുടർന്ന് മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങ ളിലും ഏർപ്പെടുക എന്നതാണ് ഈ മേള കൊണ്ട് സബർമതി മാഹി ലക്ഷ്യമാക്കുന്നത്. പി.സി. ദിവാനന്ദൻ, സജിത്ത് നാരായണൻ, രാജേഷ് വി. ശിവദാസ്, മുഹമ്മദ് സർഫാസ്, കെ.വിവേക് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181055/mahi-food-festival-starts-tomorrow)