---
title: "രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ  കൊള്ളയടിച്ചു ;  ഇരിട്ടി സ്വദേശി  പിടിയിൽ, കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതം. "
english_title: "Tamilnadu people who came to Thalassery to buy an undocumented vehicle were robbed;Iriti native arrested, search for co-accused intensified."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180995/tamilnadu-people-who-came-to-thalassery-to-buy-an-undocumented-vehicle-were-robbediriti-native-arrested-search-for-co-accused-intensified"
published_at: "2024-01-31T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba28e16ae41_Untitled-5_copy.jpg"
keywords: []
---

# രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ  കൊള്ളയടിച്ചു ;  ഇരിട്ടി സ്വദേശി  പിടിയിൽ, കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതം. 

> **Lead Summary:** ***തലശ്ശേരി: ***രേഖകളില്ലാത്ത വാഹനം വാങ്ങാൻ പണവുമായി തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ നാലംഗ മലയാളി സംഘം കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പോലീസ് പിടികൂടി. ഇരിട്ടി ഉളിക്കൽ സ്വദേശി നുച്ചിക്കണ്ടത്തിൽ ഇർഷാദാണ് കസ്റ്റഡിയിലുള്ളത്.

## Article Content

***തലശ്ശേരി: ***രേഖകളില്ലാത്ത വാഹനം വാങ്ങാൻ പണവുമായി തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ നാലംഗ മലയാളി സംഘം കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പോലീസ് പിടികൂടി. ഇരിട്ടി ഉളിക്കൽ സ്വദേശി നുച്ചിക്കണ്ടത്തിൽ ഇർഷാദാണ് കസ്റ്റഡിയിലുള്ളത്.

പ്രതികൾ സഞ്ചരിച്ച കെ.എൽ. 58 എ.ഡി. 3058 മാരുതി സ്വിഫ്റ്റ് കാറും കണ്ടെത്തി. നവ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തമിഴ്നാട് ഈറോഡിലെ ആക്രി ഇടപാടുകാരനായ  തേവക്കാട് പാളയം വിജയ മംഗളത്തെ സുധാകറും (45], സഹായിയും തീവണ്ടിയിൽ തലശ്ശേരിയിലെത്തിയത്. സെക്കന്റ് ഹാന്റ് വാഹനങ്ങൾ ചുളുവിലക്ക് വാങ്ങി മറിച്ചു വിൽക്കുന്ന സംഘം എത്തി വാഹനം കാണിച്ചു തരാമെന്ന് പറഞ്ഞ് ഇരുവരെയും കാറിൽ കയറ്റി  മാഹി ഭാഗത്തേക്ക് കൊണ്ടുപോയി.

യാത്രക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി. കച്ചവടം ഉറപ്പിച്ച് പണം കൈമാറുന്നതിനിടയിൽ നാലംഗ സംഘം സുധാകറിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിപ്പറിച്ച പ്രതികൾ ഇയാളെയും സഹായിയെയും കാറിൽ നിന്നും ചവിട്ടിത്തൊഴിച്ച് പുറത്താക്കി കടന്നു കളഞ്ഞു. 1ലക്ഷത്തി 65,000 രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പരാതി.

വിവരം ലഭിച്ച് സ്ഥലത്തെത്തിയ തലശ്ശേരി എസ്.ഐ. സജേഷ് സി. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളിൽ ഒരാളെ  പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പോലീസിനെ കണ്ടതോടെ മറ്റുള്ളവർ രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180995/tamilnadu-people-who-came-to-thalassery-to-buy-an-undocumented-vehicle-were-robbediriti-native-arrested-search-for-co-accused-intensified)