---
title: "പാനൂരിൽ കെ.എസ്.ടി.യു ജില്ലാ ഭാരവാഹി കെ.എസ്.ടി.സിയിൽ ചേർന്നു."
english_title: "KSTU District Officer joined KSTC in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180979/kstu-district-officer-joined-kstc-in-panur"
published_at: "2024-01-31T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba1fbf99e13_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ കെ.എസ്.ടി.യു ജില്ലാ ഭാരവാഹി കെ.എസ്.ടി.സിയിൽ ചേർന്നു.

> **Lead Summary:** **പാനൂർ:** പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ അബ്ദുള്ള കൊച്ചേരിയാണ് കെ.എസ്.ടി.സി യുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ച് അംഗത്വമെടുത്തത്.

## Article Content

**പാനൂർ:** പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ അബ്ദുള്ള കൊച്ചേരിയാണ് കെ.എസ്.ടി.സി യുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ച് അംഗത്വമെടുത്തത്.

ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് ആശയത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കെ.എസ്.ടി.സിയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് അബ്ദുള്ള മാസ്റ്റർ അഭിപ്രായപ്പെട്ടു. കെ എസ് ടി സി ജില്ലാ - സബ്ജില്ല ഭാരവാഹികളിൽ നിന്ന് അബ്ദുള്ള മാസ്റ്റർ അംഗത്വം സ്വീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180979/kstu-district-officer-joined-kstc-in-panur)