---
title: "മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ  പുന:പ്രതിഷ്ഠ നാളെ ; കലവറ നിറക്കൽ ഘോഷയാത്ര നടത്തി"
english_title: "Manekkara Kuniyamprath Sri Elladath Bhagavathy Temple re-dedication tomorrow;A procession was held to fill the pantry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180878/manekkara-kuniyamprath-sri-elladath-bhagavathy-temple-re-dedication-tomorrowa-procession-was-held-to-fill-the-pantry"
published_at: "2024-01-31T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9d86c051a3_Untitled-1_copy.jpg"
keywords: []
---

# മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ  പുന:പ്രതിഷ്ഠ നാളെ ; കലവറ നിറക്കൽ ഘോഷയാത്ര നടത്തി

> **Lead Summary:** ***മനേക്കര: *** ചമ്പാട് മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നാളെ നടക്കും. ഉത്സവത്തിനാരംഭം കുറിച്ച് നടന്ന കലവറ ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. താഴികക്കുടം പ്രതിഷ്ഠയും നടന്നു. ശില്പികളിൽ നിന്നും ഭാരവാഹികൾ ക്ഷേത്രം ഏറ്റുവാങ്ങി.

## Article Content

***മനേക്കര: *** ചമ്പാട് മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നാളെ നടക്കും. ഉത്സവത്തിനാരംഭം കുറിച്ച് നടന്ന കലവറ ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. താഴികക്കുടം പ്രതിഷ്ഠയും നടന്നു. ശില്പികളിൽ നിന്നും ഭാരവാഹികൾ ക്ഷേത്രം ഏറ്റുവാങ്ങി.

മുഖ്യശില്പി രാജേഷ് താനിശ്ശേരി, തമ്പാൻ ഇരിട്ടി, ടി.ദാസൻ, രാജേഷ് മതിയോത്ത് എന്നിവരെ ക്ഷേത്രം ഭാരവാഹികൾ അനുമോദിച്ചു. ഉത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. മനേക്കര മനയിൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയിൽ സ്ത്രീകളടക്കം ഒട്ടേറെ ഭക്തർ പങ്കെടുത്തു.

ക്ഷേത്രം പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ, സെക്രട്ടറി മനോഹരൻ, ടി.പി പ്രേമൻ, ചന്ദ്രബാബു കാട്ടിൽ, സജീവൻ, രതീശൻ, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പുന: പ്രതിഷ്ഠയും തിറ മഹോത്സവവും ഫിബ്രവരി 1 മുതൽ 3 വരെ നടക്കും.

ഫിബ്രവരി 1ന് വ്യാഴാഴ്ച രാവിലെ 9.45 നും 10.45 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ തന്ത്രി രത്നം ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പിന്നീട് വൈകുന്നേരം 6 മണിക്ക് കൊടിയേറ്റം. തുടർന്ന് തിറമഹോത്സവം . എല്ലാ ദിവസവും ഭക്തർക്ക് അന്നദാനം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180878/manekkara-kuniyamprath-sri-elladath-bhagavathy-temple-re-dedication-tomorrowa-procession-was-held-to-fill-the-pantry)