---
title: "'കൊന്നതാണ് ഗാന്ധിയെ, കൊല്ലരുത് മതേതര ഇന്ത്യയെ' ;  പാനൂരിൽ ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല തീർത്ത് ആർ.വൈ.ജെ.ഡി"
english_title: "'Kill Gandhi, don't kill secular India';RYJD lit a protest against fascism in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180796/kill-gandhi-dont-kill-secular-indiaryjd-lit-a-protest-against-fascism-in-panur"
published_at: "2024-01-30T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b910b2a8c31_Untitled-8_copy.jpg"
keywords: []
---

# 'കൊന്നതാണ് ഗാന്ധിയെ, കൊല്ലരുത് മതേതര ഇന്ത്യയെ' ;  പാനൂരിൽ ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല തീർത്ത് ആർ.വൈ.ജെ.ഡി

> **Lead Summary:** > **പാനൂർ: ** 'കൊന്നതാണ് ഗാന്ധിജിയെ., കൊല്ലരുത് മതേതര ഇന്ത്യയെ " എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽ ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആർ .ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു.

## Article Content

> **പാനൂർ: ** 'കൊന്നതാണ് ഗാന്ധിജിയെ., കൊല്ലരുത് മതേതര ഇന്ത്യയെ " എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽ ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആർ .ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു.

ആർ.വൈ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി വി.പി.യദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സായന്ത്, ട്രഷറർ കെ.സിനി, കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ ,ആർ ജെ.ഡി മണ്ഡലം സെക്രട്ടറിമാരായ സി.കെ.ബി തിലകൻ, വി.പി.മോഹനൻ, എന്നിവർ സംസാരിച്ചു.

ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എം.കെ.രഞ്ജിത്ത് സ്വാഗതവും നമീഷ് കോറോത്ത് നന്ദിയും പറഞ്ഞു ടി.ദിപീഷ്, ടി.വി.സ്മിത, എൻ.പി.ജിനീഷ്, പി.ഷൈജു, പി.ബൈജു, കെ.സിബിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180796/kill-gandhi-dont-kill-secular-indiaryjd-lit-a-protest-against-fascism-in-panur)