---
title: "ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  സി.ഐമാർക്ക് പരക്കെ സ്ഥലംമാറ്റം ; പാനൂരിൽ കെ. അഗേഷും, ചൊക്ലിയിൽ എസ്.ബി കൈലാസ് നാഥും പുതിയ സിഐമാർ, കൊളവല്ലൂരിൽ മാറ്റമില്ല."
english_title: "In connection with the Lok Sabha elections, CIs are widely transferred;Agesh and SB Kailas Nath in Chokli are new CIs, no change in Kovallur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180606/in-connection-with-the-lok-sabha-elections-cis-are-widely-transferredagesh-and-sb-kailas-nath-in-chokli-are-new-cis-no-change-in-kovallur"
published_at: "2024-01-30T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b880c15d763_Untitled-3_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  സി.ഐമാർക്ക് പരക്കെ സ്ഥലംമാറ്റം ; പാനൂരിൽ കെ. അഗേഷും, ചൊക്ലിയിൽ എസ്.ബി കൈലാസ് നാഥും പുതിയ സിഐമാർ, കൊളവല്ലൂരിൽ മാറ്റമില്ല.

> **Lead Summary:** ******ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിപൊലീസ് ഇൻസ്പെക്ടർമാർക്ക് പരക്കെ സ്‌ഥലംമാറ്റം. പാനൂരിൽ രണ്ടര വർഷമായി സേവനമനുഷ്ഠിക്കുന്ന എം പി ആസാദിനും സ്ഥലംമാറ്റമുണ്ട്. കാസർഗോഡ് ഹോസ്ദുർഗിലേക്കാണ് മാറ്റം. നിലവിലെ ഹൊസ്‌ദുർഗ് സി.ഐ കെ.പി ഷൈൻ തളിപ്പറമ്പിലും, വളയം സി.ഐ ജീവൻ ജോർജിനെ ശ്രീകണ്‌ഠപുരം സി.ഐ ആയും നിയമിച്ചു.

## Article Content

******ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിപൊലീസ് ഇൻസ്പെക്ടർമാർക്ക് പരക്കെ സ്‌ഥലംമാറ്റം. പാനൂരിൽ രണ്ടര വർഷമായി സേവനമനുഷ്ഠിക്കുന്ന എം പി ആസാദിനും സ്ഥലംമാറ്റമുണ്ട്. കാസർഗോഡ് ഹോസ്ദുർഗിലേക്കാണ് മാറ്റം. നിലവിലെ ഹൊസ്‌ദുർഗ് സി.ഐ കെ.പി ഷൈൻ തളിപ്പറമ്പിലും, വളയം സി.ഐ ജീവൻ ജോർജിനെ ശ്രീകണ്‌ഠപുരം സി.ഐ ആയും നിയമിച്ചു.

കുടിയാൻ മലയിൽ കെ.വി.ഹരിക്കുട്ടൻ, കണ്ണപുരം കെ.സുഷീർ, കണ്ണൂർ സിറ്റി കെ.പ്രമോദ്, പെരിങ്ങോം പി.രാജേഷ്, കണ്ണവം കെ.എ.ബോസ്, ഇരിക്കൂർ എം.എം. അബ്ദുൾകരീം, മയ്യിൽ എ.സുമിത്‌കുമാർ, പഴയങ്ങാടി ഇ.അനൂപ്കുമാർ, ആലക്കോട് എ.അനിൽകുമാർ, പയ്യന്നൂർ ടി.കെ.മുകുന്ദൻ, ഉളിക്കൽ സി.ആർ.അനിൽകുമാർ, ചൊക്ലി എസ്.ബി. കൈലാസ് നാഥ്, വളപട്ടണം എം.എൽ.ബെന്നിലാലു, ഇരിട്ടി പി.കെ.ജിജേഷ്.

പാനൂർ കെ.കെ.അഗേഷ്,ചക്കരക്കൽ ബിന്ദു തോമസ്, കൂത്തുപറമ്പ് കെ.ശംഭുനാഥ്, ആറളം പി.എം.മനോജ്, കേളകം കെ.ജി.പ്രവീൺകുമാർ, കരിക്കോട്ടക്കരി പി.കെ.സുനിൽകുമാർ, കതിരൂർ പി.ജംഷീദ്, മാലൂർ പി.കെ.ജിതേഷ്, മട്ടന്നൂർ കെ.പ്രേംസദൻ, എടക്കാട് പി.എസ്. ശ്രീജിത്ത്, പേരാവൂർ എം.കെ.സുരേഷ്‌കുമാർ എന്നിവരെയും നിയമിച്ചു. കൊളവല്ലൂരിൽ നിലവിലെ സി.ഐ കോഴിക്കോട് ജില്ലക്കാരനായതിനാൽ മാറ്റമില്ലാതെ തുടരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180606/in-connection-with-the-lok-sabha-elections-cis-are-widely-transferredagesh-and-sb-kailas-nath-in-chokli-are-new-cis-no-change-in-kovallur)