---
title: "വയനാട്ടിൽ കാർ യാത്രികരെ കാട്ടാന അക്രമിച്ചു"
english_title: "Katana attacked car passengers in Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180604/katana-attacked-car-passengers-in-wayanad"
published_at: "2024-01-30T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b87ec267b7d_Untitled-2_copy.jpg"
keywords: []
---

# വയനാട്ടിൽ കാർ യാത്രികരെ കാട്ടാന അക്രമിച്ചു

> **Lead Summary:** *** ***ബത്തേരി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ , പൊളന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഷെൽജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി യിലും, ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

*** ***ബത്തേരി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ , പൊളന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഷെൽജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി യിലും, ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയിലും പ്രവേശിപ്പിച്ചു.

വനഗ്രാമമായ ചേകാടിയിലേക്ക് കാറിൽ പോകവെ വനപാതയിൽ കാട്ടാന ആക്രമിക്കുകയാ യിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവവും ഇതേ പാതയിലാണ് ഉണ്ടായത്. ചേകാടിയിലേക്കുള്ള വഴികളെല്ലാം വനപാതകളായതിനാൽ വാഹനങ്ങളിൽ പോലും ഭീതിയോ ടെയല്ലാതെ ഇവിടേക്ക് ഇപ്പോൾ യാത്ര സാധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180604/katana-attacked-car-passengers-in-wayanad)