---
title: "കൂത്ത്പറമ്പിൽ നിന്നും കോൺക്രീറ്റ് മിക്സറുമായെത്തിയ ലോറി കണ്ണൂർ പുതിയ ബസ് സ്റ്റാൻ്റിന് സമീപം റോഡ് തകർന്ന് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്"
english_title: "A lorry carrying a concrete mixer from Koothparam overturned near Kannur New Bus Stand.The driver was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180590/a-lorry-carrying-a-concrete-mixer-from-koothparam-overturned-near-kannur-new-bus-standthe-driver-was-injured"
published_at: "2024-01-30T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b87506b8b88_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ നിന്നും കോൺക്രീറ്റ് മിക്സറുമായെത്തിയ ലോറി കണ്ണൂർ പുതിയ ബസ് സ്റ്റാൻ്റിന് സമീപം റോഡ് തകർന്ന് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ***കണ്ണൂർ: *** റോഡ് തകർന്ന് കോൺക്രീറ്റ് മിക്സർ ലോറി മറിഞ്ഞു. കണ്ണൂർ പുതിയ ബസ്സ്റ്റാന്റിനടുത്ത ഇടറോഡിലാണ് കെ എൽ 58 എഎ ച്ച് 1335 ലോറി മറിഞ്ഞത്. ലോറിഡ്രൈവർ സനൂപിന് നിസാ രപരിക്കേറ്റു.

## Article Content

***കണ്ണൂർ: *** റോഡ് തകർന്ന് കോൺക്രീറ്റ് മിക്സർ ലോറി മറിഞ്ഞു. കണ്ണൂർ പുതിയ ബസ്സ്റ്റാന്റിനടുത്ത ഇടറോഡിലാണ് കെ എൽ 58 എഎ ച്ച് 1335 ലോറി മറിഞ്ഞത്. ലോറിഡ്രൈവർ സനൂപിന് നിസാ രപരിക്കേറ്റു.

ലോറിയിൽ നിന്നും റോഡിലേക്ക് ഓയിൽ പരന്നൊഴുകി. കോൺക്രീറ്റ് മിക്സുമായി കൂത്തുപറമ്പിൽ നിന്നും വന്ന ലോറി സമീപത്തെ വീടുപണി നടക്കുന്ന സ്ഥല ത്തേക്ക് പിറകോട്ടെടുക്കുമ്പോഴായിരുന്നു അപകടം സംഭവി ച്ചത്.

റോഡ് പകുതിയോളം തകർന്ന് ചതുപ്പിലേക്കാണ് ലോറി ഡ്രൈവറുടെ സൈഡിലേക്ക് മറിഞ്ഞത്. തൊട്ടു മുന്നേ കോൺക്രീറ്റ് മിക്സുമായി മറ്റൊരു ലോറി അപകടം നടന്ന റോഡിലൂടെ പോയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180590/a-lorry-carrying-a-concrete-mixer-from-koothparam-overturned-near-kannur-new-bus-standthe-driver-was-injured)