---
title: "ഇരിട്ടിയിൽ   ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി"
english_title: "The river sand that was tried to be smuggled in a tipper was caught twice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180311/the-river-sand-that-was-tried-to-be-smuggled-in-a-tipper-was-caught-twice"
published_at: "2024-01-29T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73662b8ffa_Untitled-5_copy.jpg"
keywords: []
---

# ഇരിട്ടിയിൽ   ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി

> **Lead Summary:** ഇരിട്ടി : കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ശനിയാഴ്ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ അടക്കം ലോറി പോലീസ് പിടിയിലാകുന്നത് .

## Article Content

ഇരിട്ടി : കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ശനിയാഴ്ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ അടക്കം ലോറി പോലീസ് പിടിയിലാകുന്നത് .

കൂട്ടുപുഴ വള്ളിത്തോട് ഭാഗങ്ങളിൽ ബാരാപോൾ പുഴയിൽ നിന്നും വ്യാപകമായ തോതിൽ മണൽ വാരൽ നടക്കുന്നതായും മണൽ ആവശ്യക്കാരിൽ എത്തിച്ചാൽ ലോഡിന് 13000 രൂപയോളംലഭിക്കുമെന്നുമാണ് പോലീസ് പറയുന്നത് . ബൈക്കുകളിൽ എത്തുന്ന സംഘം പോലീസ് പരിശോധന ഉണ്ടോയെന്ന് ഉറപ്പിച്ച ശേഷമാണ് ലോറിയിൽ മണൽ കടത്തുന്നത് .

എസ് ഐ വി.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എ എസ് ഐ ഷിന്റോ , എസ് സി പി ഒ ഷിജോയി , ഉമേഷ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180311/the-river-sand-that-was-tried-to-be-smuggled-in-a-tipper-was-caught-twice)