---
title: "തലശേരിയിൽ അറസ്റ്റിലായ കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കഞ്ചാവ് മാഫിയ  എക്സൈസിനെ അക്രമിച്ചു ; അസി.എക്സൈസ് ഇൻസ്പെക്ടറടക്കം 2 ഉദ്യോഗസ്ഥർക്ക് പരിക്ക്"
english_title: "The ganja mafia attacked the excise to rescue the arrested ganja case accused in Thalassery;2 officials including assistant excise inspector were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180292/the-ganja-mafia-attacked-the-excise-to-rescue-the-arrested-ganja-case-accused-in-thalassery2-officials-including-assistant-excise-inspector-were-injured"
published_at: "2024-01-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73111b67b6_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ അറസ്റ്റിലായ കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കഞ്ചാവ് മാഫിയ  എക്സൈസിനെ അക്രമിച്ചു ; അസി.എക്സൈസ് ഇൻസ്പെക്ടറടക്കം 2 ഉദ്യോഗസ്ഥർക്ക് പരിക്ക്

> **Lead Summary:** ***തലശേരി: *** തലശേരിയിൽ എക്സൈസിനെ ആക്രമിച്ച് അറസ്റ്റിലായ കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

## Article Content

***തലശേരി: *** തലശേരിയിൽ എക്സൈസിനെ ആക്രമിച്ച് അറസ്റ്റിലായ കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

20 ഗ്രാം കഞ്ചാവുമായി തില്ലങ്കേരി തൈപ്പറമ്പത്ത് വീട്ടിൽ മുഹമ്മദ് അസ്ലമിനെ (52) തലശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സംഭവം. ലഹരി വില്പനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ, അസ്ലമിൻ്റെ ബന്ധു തിരുവങ്ങാട് സ്വദേശി കെ.പി. യൂനുസ്, മാനന്തവാടി സ്വദേശി ചിറമ്മൂല കോളനിയിലെ ഫൈസൽ എന്നി വരാണ് എക്സൈസ് ഉദ്യോഗസ്ഥരെ സർജിക്കൽ ബ്ലേഡു കൊണ്ട് അക്രമിച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചത്.

അക്രമത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ, സീനിയർ എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. അസി. എക്സൈസ് ഇൻസ്പെക്ടർ ടി.സന്തോഷ്, പ്രിവന്റീവ് ഓഫീസർ ലിമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ.പ്രസന്ന, ടി.കെ.പ്രദീ ഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180292/the-ganja-mafia-attacked-the-excise-to-rescue-the-arrested-ganja-case-accused-in-thalassery2-officials-including-assistant-excise-inspector-were-injured)