---
title: "അമ്പലത്തെയും,മതത്തെയും  മുൻനിർത്തി വോട്ട് ചോദിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് കെ.പി.സി.സി മുൻ ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി. കോൺഗ്രസ് പൊയിലൂർ 136ആം ബൂത്ത് കുടുംബ സംഗമം നടത്തി"
english_title: "KPCC former general secretary Chandran Tillankeri said that BJP is asking for votes by keeping temple and religion in mind.Congress Poilur 136th booth held a family meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180218/kpcc-former-general-secretary-chandran-tillankeri-said-that-bjp-is-asking-for-votes-by-keeping-temple-and-religion-in-mindcongress-poilur-136th-booth-held-a-family-meeting"
published_at: "2024-01-28T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b66cfd5c7b6_Untitled-1_copy.jpg"
keywords: []
---

# അമ്പലത്തെയും,മതത്തെയും  മുൻനിർത്തി വോട്ട് ചോദിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് കെ.പി.സി.സി മുൻ ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി. കോൺഗ്രസ് പൊയിലൂർ 136ആം ബൂത്ത് കുടുംബ സംഗമം നടത്തി

> **Lead Summary:** ***പൊയിലൂർ:*** പൊയിലൂർ ശ്രീ നാരായണമഠം പരിസരത്ത് നടന്ന കുടുംബ സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഭരണകൂടങ്ങൾ ചെയ്യേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് അവർക്ക് വേണ്ട സഹായങ്ങളെത്തിക്കുകയാണ്. കോൺഗ്രസ് സർക്കാർ മാത്രമാണ് അത്തരത്തിൽ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കെ പി സി സി മുൻ ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു.

## Article Content

***പൊയിലൂർ:*** പൊയിലൂർ ശ്രീ നാരായണമഠം പരിസരത്ത് നടന്ന കുടുംബ സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഭരണകൂടങ്ങൾ ചെയ്യേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് അവർക്ക് വേണ്ട സഹായങ്ങളെത്തിക്കുകയാണ്. കോൺഗ്രസ് സർക്കാർ മാത്രമാണ് അത്തരത്തിൽ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കെ പി സി സി മുൻ ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു.

ഡി സി സി ജന.സെക്രട്ടറി കെ.പി സാജു മുഖ്യ പ്രഭാഷണം നടത്തി. പൊയിലൂർ മണ്ഡലം പ്രസിഡണ്ട് വി.വിപിൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ഹാഷിം, പി.കൃഷ്ണൻ, പി. പ്രണവ്,തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തംഗം ബാലൻ കൊള്ളുമ്മൽ, പിവി കുഞ്ഞിക്കണ്ണൻ, എം പി വേണുഗോപാൽ, വി.പി സാവിത്രി, കെ.കെ മനോജ് എന്നിവർ സംസാരിച്ചു. കോൺഗ്രസും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.

പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി കെ.കെ ദിനേശൻ മാസ്റ്റർ അധ്യക്ഷനായി. സംഘാടക സമിതി കെ. രഹൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി എം.കെ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു. യുവജനസംഗമം കൂത്ത്പറമ്പ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി.പി രാഹുൽ ഉദ്ഘാടനം ചെയ്തു. ടി. സായന്ത് കമ്മിറ്റി പ്രഖ്യാപനം നടത്തി. സി.കെ അശ്വിൻ കുമാർ സ്വാഗതവും, പി.വൈഷ്ണവ് നന്ദിയും പറഞ്ഞു. പി. സായന്ത് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180218/kpcc-former-general-secretary-chandran-tillankeri-said-that-bjp-is-asking-for-votes-by-keeping-temple-and-religion-in-mindcongress-poilur-136th-booth-held-a-family-meeting)