---
title: "ഒരക്കത്തിന് ഫോൺ നമ്പർ മാറി ; വടകര സ്വദേശിനിയെയും, കുടുംബത്തെയും വട്ടംകറക്കി യു.പി പൊലീസ്."
english_title: "Phone number changed for one digit;The UP police surrounded the Vadakara woman and her family."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180192/phone-number-changed-for-one-digitthe-up-police-surrounded-the-vadakara-woman-and-her-family"
published_at: "2024-01-28T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b649654696b_download.jpg"
keywords: []
---

# ഒരക്കത്തിന് ഫോൺ നമ്പർ മാറി ; വടകര സ്വദേശിനിയെയും, കുടുംബത്തെയും വട്ടംകറക്കി യു.പി പൊലീസ്.

> **Lead Summary:** ***വടകര: ***ഉത്തർ പ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം തിരഞ്ഞെത്തിയത് വടകരയിൽ. ഉത്തർ പ്രദേശ് സൈബർ സെല്ലിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോൺ നമ്പർ വടകര സ്വദേശി പ്രഭാകരന്റെ മകൾ പ്രബിഷയുടേതാണെന്ന് ആരോപിച്ച പൊലീസ് വീടിനകത്ത്കയറി പരിശോധന നടത്തി.

## Article Content

***വടകര: ***ഉത്തർ പ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം തിരഞ്ഞെത്തിയത് വടകരയിൽ. ഉത്തർ പ്രദേശ് സൈബർ സെല്ലിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോൺ നമ്പർ വടകര സ്വദേശി പ്രഭാകരന്റെ മകൾ പ്രബിഷയുടേതാണെന്ന് ആരോപിച്ച പൊലീസ് വീടിനകത്ത്കയറി പരിശോധന നടത്തി.

ഈസമയം വടകര ടൗണിലേക്ക് പോയിരുന്ന പ്രബിഷയും സഹോദരിയും വിവരമറിഞ്ഞ് വീട്ടിലെത്തുകയായിരുന്നു. കാണാതായ പെൺകുട്ടിയുടെ ഫോൺനമ്പർ പ്രബിഷയുടേതാണെന്ന് പറഞ്ഞ യു.പി പൊലീസ് അവരോട് പൊലീസ് വണ്ടിയിൽ കയറി വടകര ‌സ്റ്റേഷനിലെത്താ ൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനത്തിൽ കയറാൻ തയ്യാറാവാതിരുന്ന പ്രബിഷ അച്ഛ നോടും സഹോദരനോടുമൊപ്പമാണ് സ്റ്റേഷനിൽ ഹാജരായത്.

വടകര സ്റ്റേഷനിൽ വെച്ച് സൈബർ സെല്ലിലെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഒരു അക്കത്തിന്റെ വ്യത്യാസത്തിൽ ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രബിഷയെ സംശയിക്കാനിടയാക്കിയതെന്ന് വ്യക്തമാവുകയായിരുന്നു. യു.പി. പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടൽ വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും സഹോദരൻ്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേയാണ് പ്രശ്നം ഉണ്ടായ തെന്നും പ്രബിഷ പറഞ്ഞു.

മാനനഷ്ടത്തിന് കേസ് നൽകുമെന്ന് അവർ വ്യക്തമാക്കി. വടകര സ്വദേശിയായ ആലായിൻ്റവിട പ്രഭാകരൻ്റെ വീട്ടിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യു.പിപൊലീസ്എത്തിയത്.

ശബ്ദം കേട്ട് പുറത്തെത്തിയ പ്രഭാകരൻ്റെ ഭാര്യ ബിന്ദു പൊലി സിനെ കണ്ട് പരിഭ്രമിച്ചു. ഹിന്ദിക്കാർ താമസമുണ്ടോ എന്ന് ചോദിച്ച പൊലീസിന് സമീപത്തെ ഹിന്ദിക്കാർ താമസിക്കുന്ന ബിൽഡിംഗ് കാണിച്ച് കൊടുത്തെങ്കിലും അവിടെവരെ പോയി ലൊക്കേഷൻ കാണിക്കുന്നത് ഇവിടെയാണെന്ന് പറഞ്ഞ് വീണ്ടും തിരിച്ചെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180192/phone-number-changed-for-one-digitthe-up-police-surrounded-the-vadakara-woman-and-her-family)