---
title: "സിആർപിഎഫ് സുരക്ഷയിൽ കേന്ദ്ര നിർദ്ദേശം രാജ്ഭവന് മാത്രം ; നിയമന ഉത്തരവ് സംസ്ഥാന സർക്കാരിന് ലഭിച്ചില്ല "
english_title: "Central directive on CRPF security to Raj Bhavan only;The state government did not receive the appointment order"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180133/central-directive-on-crpf-security-to-raj-bhavan-onlythe-state-government-did-not-receive-the-appointment-order"
published_at: "2024-01-28T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b60c25f1efe_Untitled-3_copy.jpg"
keywords: []
---

# സിആർപിഎഫ് സുരക്ഷയിൽ കേന്ദ്ര നിർദ്ദേശം രാജ്ഭവന് മാത്രം ; നിയമന ഉത്തരവ് സംസ്ഥാന സർക്കാരിന് ലഭിച്ചില്ല 

> **Lead Summary:** രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രം. സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

## Article Content

രാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രം. സിആർപിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

രാജ്ഭവന് മാത്രമാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത്. സിആർപിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കണം.

ഇതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും. ഇതെല്ലാം കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷമാകും. ഗവർണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയിൽ കേരള പൊലീസ് തുടരാനാണ് സാധ്യത. അതായത് കേരള പൊലിസിനെ പൂർണമായും ഒഴിവാക്കാതെയാവും സിആർപിഎഫ് സുരക്ഷയൊരുക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180133/central-directive-on-crpf-security-to-raj-bhavan-onlythe-state-government-did-not-receive-the-appointment-order)