---
title: "യുവതീ - യുവാക്കൾക്കായി സർക്കാരിൻ്റെ നിർദ്ദേശപ്രകാരം പന്ന്യന്നൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴിൽ മേള നാളെ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ; പത്താം  ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ പങ്കെടുക്കാം"
english_title: "Pannyannur panchayat organizes job fair tomorrow at Champat Chotavoor Higher Secondary School for women and youth;Eligible candidates from 10th class onwards can participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179982/pannyannur-panchayat-organizes-job-fair-tomorrow-at-champat-chotavoor-higher-secondary-school-for-women-and-youtheligible-candidates-from-10th-class-onwards-can-participate"
published_at: "2024-01-27T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5065fc3d23_download_(9).jpg"
keywords: []
---

# യുവതീ - യുവാക്കൾക്കായി സർക്കാരിൻ്റെ നിർദ്ദേശപ്രകാരം പന്ന്യന്നൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തൊഴിൽ മേള നാളെ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ; പത്താം  ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ പങ്കെടുക്കാം

> **Lead Summary:** ***പന്ന്യന്നൂർ: *** കേരള സർക്കാരിന്റെ പദ്ധതികളായ കേരള നോളേഡ്ജ് ഇക്കോണമി മിഷനും, കുടുംബശ്രീ മിഷനും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസും യുവതി - യുവാക്കൾക്കായി ഞായറാഴ്ച തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് തൊഴിൽ മേള നടക്കുക.

## Article Content

***പന്ന്യന്നൂർ: *** കേരള സർക്കാരിന്റെ പദ്ധതികളായ കേരള നോളേഡ്ജ് ഇക്കോണമി മിഷനും, കുടുംബശ്രീ മിഷനും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസും യുവതി - യുവാക്കൾക്കായി ഞായറാഴ്ച തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് തൊഴിൽ മേള നടക്കുക.

SSLC, PLUS TWO, ITI/POLY DIPLOMA, ANY DEGREE/PG, BTECH യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ കേരള നോളേഡ്ജ് ഇക്കോണമി മിഷന്റെ DWMS Connect പോര്‍ട്ടലില്‍ നിർബന്ധമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. DWMS അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്. Spot Registration ഉം ഉണ്ടായിരിക്കും. Xylem Learning Pvt Ltd, Kitex Garments Pvt Ltd, CAIT Edusystems Pvt Ltd, Avas Homes, Muthoot Finance, DDRC SRL Diagnostics Pvt Ltd, Reliance JioFiber, Nikshan Electronics തുടങ്ങിയ പ്രമുഖ സ്ഥപങ്ങളിലെ ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കും.

ഉദ്യോഗാർഥികൾ അവരുടെ CV, എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്സിന്റെ കോപ്പി, ID പ്രൂഫ് എന്നിവ കൈയ്യിൽ കരുതണം. കൂടാതെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ അവരുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യേണ്ടതാണ്. https://docs.google.com/forms/u/1/d/e/1FAIpQLSerMmRpptB__5AF1bF5tYJZHRy6XLAvoSTHSRQftz80dCa6Sw/viewform?vc=0&c=0&w=1&flr=0&usp=

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179982/pannyannur-panchayat-organizes-job-fair-tomorrow-at-champat-chotavoor-higher-secondary-school-for-women-and-youtheligible-candidates-from-10th-class-onwards-can-participate)