---
title: "പാനൂരിൽ ഭീതി വിതച്ച് തെരുവുനായ ക്കൂട്ടം ; 4  പേർക്ക് കടിയേറ്റു"
english_title: "A street crowd spreading fear in Panur;4 people were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179872/a-street-crowd-spreading-fear-in-panur4-people-were-bitten"
published_at: "2024-01-27T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4a4574febe_download_(8).jpg"
keywords: []
---

# പാനൂരിൽ ഭീതി വിതച്ച് തെരുവുനായ ക്കൂട്ടം ; 4  പേർക്ക് കടിയേറ്റു

> **Lead Summary:** **പാനൂർ: **പാനൂർ ടൗണിൽ ഭീതി വിതച്ച് തെരുവു നായക്കൂട്ടം. പാനൂർ അയ്യപ്പക്ഷേത്ര പരിസരത്താണ് തെരുവ് നായകളുടെ കടിയേറ്റ് നാലോളം പേർക്ക് പരിക്കേറ്റത്.

## Article Content

**പാനൂർ: **പാനൂർ ടൗണിൽ ഭീതി വിതച്ച് തെരുവു നായക്കൂട്ടം. പാനൂർ അയ്യപ്പക്ഷേത്ര പരിസരത്താണ് തെരുവ് നായകളുടെ കടിയേറ്റ് നാലോളം പേർക്ക് പരിക്കേറ്റത്.

അയ്യപ്പക്ഷേത്രത്തിലെ ജീവനക്കാരി വള്ളങ്ങാട്ടെ വെളോത്ത് ശാന്ത (70), ലക്ഷംവീട്ടിലെ മജീദ് (43), ന്യൂക്ലിയസ് ഹോസ്പിറ്റലിലെ സുരക്ഷ ജീവനക്കാരൻ മധു (55), യാത്രക്കാരൻ സുരൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി ജനറൽ ആശുപത്രിയിലടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇതിനു പുറക ലക്ഷംവീടിന് സമീപത്ത് വളർത്തുമൃഗങ്ങളെയും നായകൾ കടിച്ചിട്ടുണ്ട്. പാനൂർ നഗരത്തിലും, പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. രാത്രിയിലടക്കം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179872/a-street-crowd-spreading-fear-in-panur4-people-were-bitten)