---
title: "പാതയോര സൗന്ദര്യവത്ക്കരണം ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ  നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു."
english_title: "Roadside beautification;Sneharam constructed by NSS students of Champat Chotavur Higher Secondary School was inaugurated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179862/roadside-beautificationsneharam-constructed-by-nss-students-of-champat-chotavur-higher-secondary-school-was-inaugurated"
published_at: "2024-01-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b49c40a7eeb_Untitled-1_copy.jpg"
keywords: []
---

# പാതയോര സൗന്ദര്യവത്ക്കരണം ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ  നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ചോതാവൂർ: ** മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിൻ്റെ പാതയോര സൗന്ദര്യ വത്ക്കരണത്തിൻ്റെ ഭാഗമായി മേലെ ചമ്പാട് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് സ്നേഹാരാമം പണിതത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചോതാവൂർ: ** മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിൻ്റെ പാതയോര സൗന്ദര്യ വത്ക്കരണത്തിൻ്റെ ഭാഗമായി മേലെ ചമ്പാട് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് സ്നേഹാരാമം പണിതത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം കെ.കെ മോഹൻകുമാർ അധ്യക്ഷനായി. വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, മുൻ പഞ്ചായത്ത് പ്രസി. ടി. ഹരിദാസ്, പി ടി എ പ്രസി.നസീർ ഇടവലത്ത്, പ്രിൻസിപ്പൽ സി.മീര, ചമ്പാട് വെസ്റ്റ് യുപി പ്രധാനധ്യാപകൻ വി പി രജിലേഷ്, എൻ.എസ്.എസ് ലീഡർ കെ. അനന്യ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. ഷാജി സ്വാഗതവും, ലിതേഷ് കോളയാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179862/roadside-beautificationsneharam-constructed-by-nss-students-of-champat-chotavur-higher-secondary-school-was-inaugurated)