---
title: "ഡി.എൽ.ഡി സർട്ടിഫിക്കറ്റ് വിതരണം നീളുന്നു ; സ്പീക്കർക്ക് പരാതിയുമായി അധ്യാപക വിദ്യാർത്ഥികൾ"
english_title: "Distribution of DLD certificates continues;Teacher students complained to the speaker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179752/distribution-of-dld-certificates-continuesteacher-students-complained-to-the-speaker"
published_at: "2024-01-26T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3bbc3101b1_Untitled-1_copy.jpg"
keywords: []
---

# ഡി.എൽ.ഡി സർട്ടിഫിക്കറ്റ് വിതരണം നീളുന്നു ; സ്പീക്കർക്ക് പരാതിയുമായി അധ്യാപക വിദ്യാർത്ഥികൾ

> **Lead Summary:** D.El.Ed 2021-23 ബാച്ച് അധ്യാപക വിദ്യാർത്ഥികളാണ് പരാതിയുമായി സ്പീക്കർ അഡ്വ. എ എൻ ഷംസീറിന് മുന്നിലെത്തിയത്. കോവിഡിനെ തുടർന്ന് ഡി.എൽ.ഡി കോഴ്സ് ആരംഭിച്ചത് തന്നെ ആറുമാസം വൈകിയായിരുന്നു.

## Article Content

D.El.Ed 2021-23 ബാച്ച് അധ്യാപക വിദ്യാർത്ഥികളാണ് പരാതിയുമായി സ്പീക്കർ അഡ്വ. എ എൻ ഷംസീറിന് മുന്നിലെത്തിയത്. കോവിഡിനെ തുടർന്ന് ഡി.എൽ.ഡി കോഴ്സ് ആരംഭിച്ചത് തന്നെ ആറുമാസം വൈകിയായിരുന്നു.

പിന്നീട് കോഴ്സ് അവസാനിപ്പിക്കാനും കാലതാമസം നേരിട്ടു. അതിനുശേഷം പരീക്ഷാഫലം വന്നെങ്കിലും, മാർക്ക് ലിസ്റ്റും, സർട്ടിഫിക്കറ്റും ഇതുവരെ ലഭിച്ചില്ല. സർട്ടിഫിക്കറ്റ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് പരീക്ഷാഭവനിൽ അന്വേഷിച്ചപ്പോൾ പ്രിൻറിംഗ്' മന്ദഗതിയിൽ ആണെന്ന മറുപടിയാണ് ലഭിച്ചത്.

Digilocker പോലെയുള്ള നൂതന സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റ്' വേഗത്തിൽ ലഭ്യമാക്കി, K-TET വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. എൽപിഎസ്എ / യുപിഎസ്.എ നോട്ടിഫിക്കേഷൻ ഈ മാസം 31ന് അവസാനിക്കാനിരിക്കുകയാണ്.

സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പലർക്കും അവസരം നഷ്ടപ്പെടുമെന്ന അവസ്ഥയാണുള്ളത്. ഇക്കാര്യങ്ങളൊക്കെ മുൻ നിർത്തിയാണ് പെരിങ്ങത്തൂർ ടി.ടി.ഐയിലെ അധ്യാപക വിദ്യാർത്ഥികളായ റുമൈസ് നിഹാല,സിൽന , മിസ്ന എന്നിവർ സ്പീക്കർക്ക് പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്നം പെടുത്തുമെന്നും, സത്വര നടപടി ഉണ്ടാകുമെന്നും സ്പീക്കർ ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179752/distribution-of-dld-certificates-continuesteacher-students-complained-to-the-speaker)