---
title: "75-മത് റിപ്പബ്ലിക് ദിനം മാഹിയിലും വിപുലമായി ആഘോഷിച്ചു"
english_title: "The 75th Republic Day was also celebrated in a grand manner in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179699/the-75th-republic-day-was-also-celebrated-in-a-grand-manner-in-mahi"
published_at: "2024-01-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b381af377f0_Untitled-1_copy.jpg"
keywords: []
---

# 75-മത് റിപ്പബ്ലിക് ദിനം മാഹിയിലും വിപുലമായി ആഘോഷിച്ചു

> **Lead Summary:** **മാഹി: ** 75- മത് റിപ്പബ്ലിക് ദിനം മാഹിയിലും വിപുലമായ രീതിയിൽ ആചരിച്ചു. എന്നാൽ ഇത്തവണ പതിവിൽ നിന്നും മാറിദില്ലിയിലും ഇതര സംസ്ഥാനങ്ങളിലുമെല്ലാം കാലത്ത് 9 മണിക്ക് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയപ്പോൾ മാഹിയിൽ പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ പതാക ഉയർത്തിയത് കാലത്ത് 10.20ന് ആയിരുന്നു.

## Article Content

**മാഹി: ** 75- മത് റിപ്പബ്ലിക് ദിനം മാഹിയിലും വിപുലമായ രീതിയിൽ ആചരിച്ചു. എന്നാൽ ഇത്തവണ പതിവിൽ നിന്നും മാറിദില്ലിയിലും ഇതര സംസ്ഥാനങ്ങളിലുമെല്ലാം കാലത്ത് 9 മണിക്ക് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയപ്പോൾ മാഹിയിൽ പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ പതാക ഉയർത്തിയത് കാലത്ത് 10.20ന് ആയിരുന്നു.

പുതുച്ചേരിയുടെ അധിക ചുമതലയുളള തെലുങ്കാന ഗവർണർ തമിഴ് സൈ സൗന്ദർരാജൻ കാലത്ത് 8 മണിക്ക് അവിടെ പതാക ഉയർത്തിയതിന് ശേഷം വിമാന മാർഗ്ഗം പുതുച്ചേരിയിലെത്തി 10.15ന് ദേശീയ പതാക ഉയർത്തി. അതിന് ശേഷം അഞ്ച് മിനുട്ട് കഴിഞ്ഞ് മാത്രമേ മാഹി അടക്കമുള്ള സംസ്ഥാനത്തിൻ്റെ ഇതര ഭാഗങ്ങളിൽ പതാക ഉയർത്തിയുളളൂ. മാഹിയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ദേശീയപതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സെല്യൂട്ട് സ്വീകരിച്ചു.

പുതുച്ചേരി ആംഡ് പോലീസ്, പുതുച്ചേരി സിവിൽ പോലീസ്, ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ, മാഹിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർമാർച്ച് പാസ്റ്റിൽ അണിച്ചേർന്നു. മാഹി സി.ഐ.ആർ.ഷൺമുഖമാണ് മാർച്ച് പാസ്റ്റ് നയിച്ചത്.പോലീസ് സൂപ്രണ്ട് രാജശേഖര വളളാട്ട് ,MLA രമേശ് പറമ്പത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179699/the-75th-republic-day-was-also-celebrated-in-a-grand-manner-in-mahi)