---
title: "കരിപ്പൂർ വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും ; അധികമായി നൽകേണ്ടത് 75,000 രൂപ "
english_title: "Going to Haj via Karipur will be expensive this time;75,000 to be paid additionally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179637/going-to-haj-via-karipur-will-be-expensive-this-time75000-to-be-paid-additionally"
published_at: "2024-01-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b354732602d_Untitled-7_copy.jpg"
keywords: []
---

# കരിപ്പൂർ വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും ; അധികമായി നൽകേണ്ടത് 75,000 രൂപ 

> **Lead Summary:** കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും. കണ്ണൂരിൽ ടിക്കറ്റ് നിരക്ക് 89,000 രൂപയും, നെടുമ്പാശ്ശേരിയിൽ 86,000 രൂപയും മാത്രമായിരിക്കെ കരിപ്പൂരിൽ ടിക്കറ്റ് നിരക്ക് 1,65,000 രൂപയാണ്. 75,000 രൂപയാണ് കരിപ്പൂരിൽ നിന്ന് യാത്ര പോകുന്നവർ അധികമായി നൽകേണ്ട തുക.

## Article Content

കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും. കണ്ണൂരിൽ ടിക്കറ്റ് നിരക്ക് 89,000 രൂപയും, നെടുമ്പാശ്ശേരിയിൽ 86,000 രൂപയും മാത്രമായിരിക്കെ കരിപ്പൂരിൽ ടിക്കറ്റ് നിരക്ക് 1,65,000 രൂപയാണ്. 75,000 രൂപയാണ് കരിപ്പൂരിൽ നിന്ന് യാത്ര പോകുന്നവർ അധികമായി നൽകേണ്ട തുക.

പകുതിയിലധികം ഹജ്ജ് തീർത്ഥാടകരും കരിപ്പൂരിൽ നിന്നായതിനാൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എയർ ഇന്ത്യമാത്രമാണ് കരിപ്പൂരിൽ സർവീസ് നടത്തുന്നത്.

വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതിയുമില്ല. ഈ സാഹചര്യത്തിൽ മന്ത്രിക്ക് കത്തയച്ച് വിമാനത്താവള ഉപദേശക സമിതി കാത്തിരിക്കുകയാണ്. പ്രശ്നത്തിൽ ഇടപെടണമെന്നും വീണ്ടും ടെൻഡർ നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179637/going-to-haj-via-karipur-will-be-expensive-this-time75000-to-be-paid-additionally)