---
title: "കണ്ണൂരിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു"
english_title: "The picture of the robbers who committed the robbery in Kannur has been released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179613/the-picture-of-the-robbers-who-committed-the-robbery-in-kannur-has-been-released"
published_at: "2024-01-26T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34b6bc9f9b_Untitled-6_copy.jpg"
keywords: []
---

# കണ്ണൂരിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു . ഒരാഴ്ച മുമ്പ് കണ്ണൂർ ബാങ്ക് റോഡിലെ കാനന്നൂർ ഡ്രഗ് ലൈൻ കുത്തിതുറന്ന് 1,80000 രൂപ കവർച്ച ചെയ്ത കേസിലെ പ്രതികളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത് . സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങളാണ് പുറത്തുവിട്ടത്.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു . ഒരാഴ്ച മുമ്പ് കണ്ണൂർ ബാങ്ക് റോഡിലെ കാനന്നൂർ ഡ്രഗ് ലൈൻ കുത്തിതുറന്ന് 1,80000 രൂപ കവർച്ച ചെയ്ത കേസിലെ പ്രതികളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത് . സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ഇതിൽ ഒരാൾ തമിഴ് സംസാരിക്കുന്ന ആളും മറ്റൊരാൾ ഹിന്ദി സംസാരിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. 60 നു മുകളിൽ പ്രായം തോന്നിക്കും. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987203, 9497980894 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179613/the-picture-of-the-robbers-who-committed-the-robbery-in-kannur-has-been-released)