---
title: "ദീപപ്രഭയിൽ ജ്വലിച്ച്  പാട്യം കൊങ്കച്ചി ഭദ്രകാളി ക്ഷേത്രം ;  ലക്ഷം ദീപ സമർപ്പണം നവ്യാനുഭമായി"
english_title: "Konkachi Bhadrakali temple lit up with lights;Lakh lamp dedication is a new experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179459/konkachi-bhadrakali-temple-lit-up-with-lightslakh-lamp-dedication-is-a-new-experience"
published_at: "2024-01-25T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2645815525_Untitled-1_copy.jpg"
keywords: []
---

# ദീപപ്രഭയിൽ ജ്വലിച്ച്  പാട്യം കൊങ്കച്ചി ഭദ്രകാളി ക്ഷേത്രം ;  ലക്ഷം ദീപ സമർപ്പണം നവ്യാനുഭമായി

> **Lead Summary:** **പാട്യം: ** പാട്യം പത്തായക്കുന്നിലെ കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനത്ത് കൊങ്കച്ചി ഭദ്രകാളിയുടെ തിരുസന്നിധിയിൽ ലക്ഷം ദീപ സമർപ്പണം നടത്തി. ദീപ സമർപ്പണത്തിനുള്ള ദീപശിഖ ക്ഷേത്ര പൂജാരി സുരേഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും ദീപം കൊളുത്തി ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് ടി.രാഘവന് കൈമാറി.

## Article Content

**പാട്യം: ** പാട്യം പത്തായക്കുന്നിലെ കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനത്ത് കൊങ്കച്ചി ഭദ്രകാളിയുടെ തിരുസന്നിധിയിൽ ലക്ഷം ദീപ സമർപ്പണം നടത്തി. ദീപ സമർപ്പണത്തിനുള്ള ദീപശിഖ ക്ഷേത്ര പൂജാരി സുരേഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും ദീപം കൊളുത്തി ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് ടി.രാഘവന് കൈമാറി.

മുത്തുക്കുടയുടെ അകമ്പടിയോടെ തിരുമുറ്റത്തൊരുക്കിയ വേദിയിലെത്തിയ സിനിമാ ബാലതാരം മാളികപ്പുറം ഫെയിം ബേബി ദേവനന്ദ ആദ്യ ദീപ സമർപ്പണം നിർവഹിച്ചു. വിവിധ ഭാഗങ്ങളിൽ ഒഴുകിയെത്തിയ ആയിര ക്കണക്കിന് ഭക്തർ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്ര തിരുമുറ്റത്തും, പരിസരത്തും ഒരുക്കിയ ലക്ഷം ദീപങ്ങളിൽ ദീപപ്രോജ്വലനം നടത്തി, ദീപപ്രഭയിൽ ശോഭിച്ചക്ഷേത്രാങ്കണത്തിലും പരിസരത്തും നാമജപ മുഖരിതമായി. കരിമരുന്നു പ്രയോഗവും നടന്നു.

സഹിത്യകാരന്മാരായ ശ്രീധരൻ ചമ്പാട്, പാട്യം വിശ്വനാഥ്, ഹീരനെട്ടൂർ എന്നിവർ സംബന്ധിച്ചു. മുതിർന്ന ട്രസ്റ്റി ഭാസ്‌കരൻ നമ്പ്യാർ ബേബി ദേവനന്ദയ്ക്ക് ട്രസ്റ്റിൻ്റെ ഉപഹാരം നല്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179459/konkachi-bhadrakali-temple-lit-up-with-lightslakh-lamp-dedication-is-a-new-experience)