---
title: "പിണറായിയിൽ യുവതിക്ക് പീഡനം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "Woman molested in Pinarayi;Case against husband and relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179436/woman-molested-in-pinarayicase-against-husband-and-relatives"
published_at: "2024-01-25T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b23aee88218_download_(4).jpg"
keywords: []
---

# പിണറായിയിൽ യുവതിക്ക് പീഡനം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **പിണറായി: **സ്വർണവും പണവും കുറഞ്ഞുപോയെന്നതിന് യുവതിയെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ച ഭർത്താവിനും ഭർതൃബന്ധു ക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് ഓടക്കാട്ടെ പി. സുഷമയുടെ പരാതിയിൽ ഭർത്താവ് ലിജേഷ്, ഭർതൃബന്ധുക്കളായ പുഷ്പാഞ്ജലി, പൂജ എന്നിവർക്കെതിരെയാണ് പിണറായി പോലീസ് കേസെടുത്തത്.

## Article Content

**പിണറായി: **സ്വർണവും പണവും കുറഞ്ഞുപോയെന്നതിന് യുവതിയെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ച ഭർത്താവിനും ഭർതൃബന്ധു ക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് ഓടക്കാട്ടെ പി. സുഷമയുടെ പരാതിയിൽ ഭർത്താവ് ലിജേഷ്, ഭർതൃബന്ധുക്കളായ പുഷ്പാഞ്ജലി, പൂജ എന്നിവർക്കെതിരെയാണ് പിണറായി പോലീസ് കേസെടുത്തത്.

2017 ഏപ്രിൽ രണ്ടിനായിരുന്നു വിവാഹം. വിവാഹസമയത്ത് സുഷമയ്ക്ക് ലഭിച്ച സ്വർണം കൈക്കലാക്കിയ ഭർത്താവ്, സ്വർണവും പണവും കുറഞ്ഞുപോയെന്ന് പറഞ്ഞ് കുത്തുവാക്കുകൾ പ്രയോഗിക്കുകയും, പിന്നീട് ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179436/woman-molested-in-pinarayicase-against-husband-and-relatives)