---
title: "#RepublicDay |  എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പിണറായി സ്വദേശിനി  ആദിത്യയും"
english_title: "Aditya, a native of #Pinarayi, to #participate in the 75th# Republic Day #Parade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179392/aditya-a-native-of-pinarayi-to-participate-in-the-75th-republic-day-parade"
published_at: "2024-01-25T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b219f13c194_Untitled-6_copy.jpg"
keywords: []
---

# #RepublicDay |  എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പിണറായി സ്വദേശിനി  ആദിത്യയും

> **Lead Summary:** ***പിണറായി:*** എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ പിണറായി സ്വദേശിനി ആദിത്യയും ഭാഗമാകും. ഇന്ത്യൻ പാരമിലിറ്ററി വിഭാഗമായ എസ്.എസ്.ബിയെ പ്രതിനിധികരിച്ചു കൊണ്ടുള്ള വനിത പരേഡിൽ ആണ് ആദിത്യ പങ്കെടുക്കുക. ഈ വർഷ റിപ്പബ്ലിക് ഡേയിൽ വനിതകൾക്കാണ് മുൻഗണന എന്ന പ്രത്യേകത കൂടി ഉണ്ട്.

## Article Content

***പിണറായി:*** എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ പിണറായി സ്വദേശിനി ആദിത്യയും ഭാഗമാകും. ഇന്ത്യൻ പാരമിലിറ്ററി വിഭാഗമായ എസ്.എസ്.ബിയെ പ്രതിനിധികരിച്ചു കൊണ്ടുള്ള വനിത പരേഡിൽ ആണ് ആദിത്യ പങ്കെടുക്കുക. ഈ വർഷ റിപ്പബ്ലിക് ഡേയിൽ വനിതകൾക്കാണ് മുൻഗണന എന്ന പ്രത്യേകത കൂടി ഉണ്ട്.

2021ൽ ഭോപ്പാൽ ആക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ വെസ്റ്റ് ബംഗാളിൽ ആണ് ജോലി ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ ആണ് ഈ വർഷത്തെ റിപ്പബ്ലിക് ഡേയിൽ മുഖ്യാഥിതി. കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ പന്തകപ്പാറ സ്വദേശിനിയാണ് ആദിത്യ.

അച്ഛൻ പ്രദീപ്‌ 2015 ൽ ആണ് മരണപ്പെട്ടത്. അമ്മ അനിത, ഏക സഹോദരൻ അഖിൽ പ്രവാസിയാണ്. ചെറുപ്പം മുതൽ പോലീസ് ആകാൻ ആയിരുന്നു ആദിത്യയുടെ ആഗ്രഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179392/aditya-a-native-of-pinarayi-to-participate-in-the-75th-republic-day-parade)