---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ  സ്വർണവേട്ട ; പന്ന്യന്നൂർ സ്വദേശിയിൽ നിന്നും 65 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി"
english_title: "Big gold hunt at Kannur airport;Gold worth more than 65 lakh rupees was seized from a native of Pannianur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179299/big-gold-hunt-at-kannur-airportgold-worth-more-than-65-lakh-rupees-was-seized-from-a-native-of-pannianur"
published_at: "2024-01-25T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1e78a1798b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ  സ്വർണവേട്ട ; പന്ന്യന്നൂർ സ്വദേശിയിൽ നിന്നും 65 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 65 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചമ്പാട് പന്ന്യന്നൂർ സ്വദേശി അസൈനാർ തൻവീറിൽ നിന്നാണ് 1047 ഗ്രാം സ്വർണം പിടിച്ചത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 65 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചമ്പാട് പന്ന്യന്നൂർ സ്വദേശി അസൈനാർ തൻവീറിൽ നിന്നാണ് 1047 ഗ്രാം സ്വർണം പിടിച്ചത്.

സ്വർണമിശ്രിതം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഉണ്ണിക്കൃഷ്‌ണൻ, സുമിത് കുമാർ, ആശിഷ്കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർമാരായ വത്സല, ബോബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179299/big-gold-hunt-at-kannur-airportgold-worth-more-than-65-lakh-rupees-was-seized-from-a-native-of-pannianur)