---
title: "പ്രണയപ്പക മൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭർത്താവിനെയും, ഭാര്യയേയും, ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ"
english_title: "A young man who barged into the house where he had married his girlfriend on a love cake and stabbed her husband, wife and relative was arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179239/a-young-man-who-barged-into-the-house-where-he-had-married-his-girlfriend-on-a-love-cake-and-stabbed-her-husband-wife-and-relative-was-arrested"
published_at: "2024-01-24T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1334f108a5_Untitled-2_copy.jpg"
keywords: []
---

# പ്രണയപ്പക മൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭർത്താവിനെയും, ഭാര്യയേയും, ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** പ്രണയപ്പക മൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭർത്താവിനെയും, ഭാര്യയേയും, ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ നീലേശ്വരം ബങ്കളത്തെ റബനീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പ്രണയപ്പക മൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭർത്താവിനെയും, ഭാര്യയേയും, ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ നീലേശ്വരം ബങ്കളത്തെ റബനീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

പിലാത്തറ അറത്തിപ്പറമ്പിലെ സി.കെ.മധു(47), സി.കെ.സജിത്ത് (34), ഭാര്യ അഞ്ജന(19) എ ന്നിവരെയാണ് അഞ്ജനയുടെ മുൻ കാമുകനെന്ന് പറയപ്പെടുന്ന റബനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്.

രാവിലെ 9.45 നായിരുന്നു സംഭവം. സി.കെ. സജിത്തിന്റെ പിതാവിന്റെ സഹോദരനാണ് മധു. മൂന്നുമാസം മുമ്പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്. റബനീഷ് അഞ്ജനയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകിയെ തേടിയെത്തി വീട്ടിൽ ബഹളംവെച്ചത് ചോദ്യം ചെയ്ത പ്പോഴാണ് ഇയാൾ അക്രമാസക്തനായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179239/a-young-man-who-barged-into-the-house-where-he-had-married-his-girlfriend-on-a-love-cake-and-stabbed-her-husband-wife-and-relative-was-arrested)