---
title: "കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കിനി ധൈര്യമായി മുലയൂട്ടാം ; തലശേരി പുതിയ ബസ്റ്റാൻ്റിൽ നഗരസഭ പണിത മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു."
english_title: "Mothers who arrive with babies can breastfeed boldly;A breastfeeding center built by the Municipal Corporation was inaugurated at Thalassery Pudya Bustant."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179160/mothers-who-arrive-with-babies-can-breastfeed-boldlya-breastfeeding-center-built-by-the-municipal-corporation-was-inaugurated-at-thalassery-pudya-bustant"
published_at: "2024-01-24T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0e2abb4a2b_Untitled-1_copy.jpg"
keywords: []
---

# കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കിനി ധൈര്യമായി മുലയൂട്ടാം ; തലശേരി പുതിയ ബസ്റ്റാൻ്റിൽ നഗരസഭ പണിത മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **തലശ്ശേരി** നഗരസഭയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുമായി തലശ്ശേരിയിലെത്തിച്ചേരുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

**തലശ്ശേരി** നഗരസഭയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുമായി തലശ്ശേരിയിലെത്തിച്ചേരുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്ഥാപിച്ച മുലയൂട്ടല്‍കേന്ദ്രം നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി തലശ്ശേരിയിലെത്തിച്ചേരുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈസ് ചെയര്‍മാന്‍ ശ്രീ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു.

നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍ എന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ബാബു വി പി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രജിന, ജിതേഷ് ഖാന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കുഞ്ഞിക്കണ്ണന്‍, രതീഷ്, പ്രദീപ് നഗരസഭാ ശുജീകരണ തൊഴിലാളികള്‍, ബസ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരികള്‍, ബസ്സ് ജീവനക്കാര്‍, ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ്സ് പാസഞ്ചേഴ്‌സ് ഗൈഡുമാര്‍, ചുമട്ടു തൊഴിലാളികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179160/mothers-who-arrive-with-babies-can-breastfeed-boldlya-breastfeeding-center-built-by-the-municipal-corporation-was-inaugurated-at-thalassery-pudya-bustant)