---
title: "മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം കുന്നോത്ത് പറമ്പ് സ്വദേശിനി ശ്രീനന്ദനയ്ക്ക്"
english_title: "Chief Minister's student talent award to Srinandana, a native of Kunnoth Paramp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179139/chief-ministers-student-talent-award-to-srinandana-a-native-of-kunnoth-paramp"
published_at: "2024-01-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0d8c63bd98_Untitled-8_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം കുന്നോത്ത് പറമ്പ് സ്വദേശിനി ശ്രീനന്ദനയ്ക്ക്

> **Lead Summary:** മുഖ്യമന്ത്രിയുടെ 2021- 22 വർഷത്തെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം കുന്നോത്ത്പറമ്പിലെ ശ്രീനന്ദനയ്ക്ക് ലഭിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്നും സുവോളജി വിഷയത്തിൽ 2022 ൽ പഠനം പൂർത്തിയാക്കിയതാണ്. ഒരു ലക്ഷം രൂപയും പ്രശസ്ത‌ി പത്രവും ആണ് അവാർഡ്.

## Article Content

മുഖ്യമന്ത്രിയുടെ 2021- 22 വർഷത്തെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം കുന്നോത്ത്പറമ്പിലെ ശ്രീനന്ദനയ്ക്ക് ലഭിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്നും സുവോളജി വിഷയത്തിൽ 2022 ൽ പഠനം പൂർത്തിയാക്കിയതാണ്. ഒരു ലക്ഷം രൂപയും പ്രശസ്ത‌ി പത്രവും ആണ് അവാർഡ്.

കേരളത്തിൽ ഓരോ സർവകലാശാലകളിലെയും, കോളേജുകളിൽ വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ 2021- 22 അധ്യായന വർഷം ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം ലഭിക്കുക. നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര വിതരണം നിർവഹിക്കും.

കുന്നോത്ത്പറമ്പ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ എൻജീനീയറായി പ്രവർത്തിക്കുന്ന ഷേർളിയുടേയും കൺസ്ട്രക്ഷൻ സൂപ്രവൈസർ മധുവിന്റേയും മകളായ ശ്രീനന്ദന എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്.സി. രണ്ടാം വർഷ വിദ്യാർഥിനിയാണ്. കൊളവല്ലൂർ യു.പി, കൊളവല്ലൂർ പി.ആർ.എം.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി ദേവനന്ദ സഹോദരിയാണ്. ജനതാദൾ കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന കെ.കെ. പൈതൽ മാസ്റ്ററുടെ പേരമകളാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179139/chief-ministers-student-talent-award-to-srinandana-a-native-of-kunnoth-paramp)