---
title: "ടൂർ പോകാൻ അനുവദിച്ചില്ല ; അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ"
english_title: "Not allowed to go on tour;Class 5 student hanged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179085/not-allowed-to-go-on-tourclass-5-student-hanged"
published_at: "2024-01-24T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0af09d2431_Untitled-7_copy.jpg"
keywords: []
---

# ടൂർ പോകാൻ അനുവദിച്ചില്ല ; അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ** **പാലക്കാട് എടത്തനാട്ടുകരയിൽ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

** **പാലക്കാട് എടത്തനാട്ടുകരയിൽ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകാൻ റിഥാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഇതിന് അനുവാദം നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179085/not-allowed-to-go-on-tourclass-5-student-hanged)