---
title: "പാനൂരിൽ ആദ്യമായി ജോലിക്കെത്തുമ്പോൾ ഭയമായിരുന്നെന്ന് ഡിവൈഎസ്പി വിവി ബെന്നി ; ഓർമ്മയിലെ പാനൂർ എന്ന  പേരിൽ പൊലീസുകാർ തലശേരിയിൽ  ഒത്തുചേർന്നു"
english_title: "DySP VV Benny said that he was scared when he first started working in Panur;The policemen gathered in Thalassery in the name of Panur in memory"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178952/dysp-vv-benny-said-that-he-was-scared-when-he-first-started-working-in-panurthe-policemen-gathered-in-thalassery-in-the-name-of-panur-in-memory"
published_at: "2024-01-23T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afc36ee19b4_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ആദ്യമായി ജോലിക്കെത്തുമ്പോൾ ഭയമായിരുന്നെന്ന് ഡിവൈഎസ്പി വിവി ബെന്നി ; ഓർമ്മയിലെ പാനൂർ എന്ന  പേരിൽ പൊലീസുകാർ തലശേരിയിൽ  ഒത്തുചേർന്നു

> **Lead Summary:** ***പാനൂർ: ***പാനൂരിൻ്റെ ഗതകാല സ്മരണകളുമായി ഓർമ്മയിലെ പാനൂർ എന്ന പേരിൽ പൊലീസുകാർ ഒത്തുചേർന്നു. 2 മാസം മുമ്പാണ് പാനൂർ മേഖലയിൽ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻമാർ ചേർന്ന് ഓർമ്മയിലെ പാനൂർ പൊലീസ് കൂട്ടായ്മ രൂപീകരിച്ചത്. റിട്ട. എസ്ഐ ടി സി സുരേഷ് ബാബു പ്രസിഡണ്ടായും, കതിരൂർ എസ്.ഐ സി.കെ ബിന്ദു രാജ് സെക്രട്ടറിയായും, റിട്ട. എസ്.ഐ സതീശൻ ഖജാൻജിയുമായാണ് കൂട്ടായ്മയുടെ പ്രവർത്തനം.

## Article Content

***പാനൂർ: ***പാനൂരിൻ്റെ ഗതകാല സ്മരണകളുമായി ഓർമ്മയിലെ പാനൂർ എന്ന പേരിൽ പൊലീസുകാർ ഒത്തുചേർന്നു. 2 മാസം മുമ്പാണ് പാനൂർ മേഖലയിൽ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻമാർ ചേർന്ന് ഓർമ്മയിലെ പാനൂർ പൊലീസ് കൂട്ടായ്മ രൂപീകരിച്ചത്. റിട്ട. എസ്ഐ ടി സി സുരേഷ് ബാബു പ്രസിഡണ്ടായും, കതിരൂർ എസ്.ഐ സി.കെ ബിന്ദു രാജ് സെക്രട്ടറിയായും, റിട്ട. എസ്.ഐ സതീശൻ ഖജാൻജിയുമായാണ് കൂട്ടായ്മയുടെ പ്രവർത്തനം.

വിവിധ സംഘർഷ സമയങ്ങളിൽ പാനൂർ മേഖലയിൽ ജോലി ചെയ്ത റിട്ടയർ ചെയ്തതും, അല്ലാത്തതുമായ 100 ഓളം പൊലീസുകാർ കൂട്ടായ്മയിൽ അംഗങ്ങളാണ്. ഓർമ്മയിലെ പാനൂർ കൂട്ടായ്മയുടെ പ്രഥമ സംഗമം തലശേരി പാരിസ് പ്രസിഡൻസി ഹാളിൽ നടന്നു. റിട്ടയർ ചെയ്തതിന് ശേഷം പലരും ആദ്യമായാണ് തമ്മിൽ കണ്ടുമുട്ടിയത്.

അതിൻ്റെ ആഹ്ലാദത്തിലായിരുന്നു പലരും. പാനൂർ മേഖലയിൽ ഏറെക്കാലം എസ്ഐയായും, സിഐയായും പ്രവർത്തിച്ച താനൂർ ഡിവൈഎസ്പി വിവി ബെന്നി ഓർമ്മയിലെ പാനൂർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ്ഐയായി ആദ്യത്തെ നിയമനമായിരുന്നു പാനൂരിലേക്കെന്നും , അങ്ങോട്ടു പോകാൻ ഭയമായിരുന്നെന്നും ബെന്നി പറഞ്ഞു.

റിട്ട.എസ്.ഐ. ടി.സി സുരേഷ് ബാബു അധ്യക്ഷനായി. പാനൂർ എസ്.ഐയായി സേവനമനുഷ്ഠിച്ച എടച്ചേരി സി.ഐ എംആർ ബിജു മുഖ്യ പ്രഭാഷണം നടത്തി. റിട്ട.എസ്.ഐ സികെ പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. കതിരൂർ എസ്.ഐ സി.കെ ബിന്ദുരാജ് സ്വാഗതവും, റിട്ട.എസ്.ഐ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

രവീന്ദ്രൻ കോളയാട്, വേണുഗോപാൽ കാസർകോട്, സുധാകരൻ കൂത്തുപറമ്പ്, രവീന്ദ്രൻ കൊയിലാണ്ടി, പ്രേം പ്രകാശ്, ഹരീന്ദ്രൻ, സോമൻ, സതീശൻ, മധു, ജമീല എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178952/dysp-vv-benny-said-that-he-was-scared-when-he-first-started-working-in-panurthe-policemen-gathered-in-thalassery-in-the-name-of-panur-in-memory)