---
title: "ആപ്പ് വഴി വായ്‌പ വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയുടെ 43,410 രൂപ  കവർന്നു ; കണ്ണൂരിൽ  ടാക്സിക്കായി ഗൂഗിളിൽ തിരഞ്ഞ രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപയും നഷ്ടമായി "
english_title: "43,410 rupees stolen from a native of Kannur by offering a loan through the app;Rajasthan native loses Rs 48,054 after searching for taxi in Kannur on Google"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178929/43410-rupees-stolen-from-a-native-of-kannur-by-offering-a-loan-through-the-apprajasthan-native-loses-rs-48054-after-searching-for-taxi-in-kannur-on-google"
published_at: "2024-01-23T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af9fc4dbb6e_Untitled-1_copy.jpg"
keywords: []
---

# ആപ്പ് വഴി വായ്‌പ വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയുടെ 43,410 രൂപ  കവർന്നു ; കണ്ണൂരിൽ  ടാക്സിക്കായി ഗൂഗിളിൽ തിരഞ്ഞ രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപയും നഷ്ടമായി 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ സ്വദേശിക്ക് വായ്‌പ വാഗ്ദ‌ാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്‌പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളായും, ജി.എസ്.ടി. നികുതിയായും 'പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

## Article Content

**കണ്ണൂർ:** കണ്ണൂർ സ്വദേശിക്ക് വായ്‌പ വാഗ്ദ‌ാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്‌പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളായും, ജി.എസ്.ടി. നികുതിയായും 'പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

വ്യാജ വായ്‌പാ ആപ്പുകൾ വഴി കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കാമെന്ന് മറ്റും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ടാക്സി ബുക്ക് ചെയ്യുന്നതിനായി ഗൂഗിളിൽ സർച്ച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ കണ്ണൂർ വിമാനത്താവള ത്തിൽ ജോലിചെയ്യുന്ന രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപ നഷ്ടമായത്.

വിശദാശങ്ങൾ കൈമാറാൻ ഒ.ടി.പി. ലഭിക്കുന്ന തിനുവേണ്ടി ലിങ്ക് അയച്ചു നൽകി. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ പണം നഷ്ടമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178929/43410-rupees-stolen-from-a-native-of-kannur-by-offering-a-loan-through-the-apprajasthan-native-loses-rs-48054-after-searching-for-taxi-in-kannur-on-google)