---
title: "നിമിഷങ്ങളുടെ ഇടവേളകളിൽ തളിപ്പറമ്പിൽ രണ്ടിടത്ത് മാല മോഷണവും, ശ്രമവും."
english_title: "At intervals of seconds, there was an attempt to steal the necklace at two places on the lawn."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178805/at-intervals-of-seconds-there-was-an-attempt-to-steal-the-necklace-at-two-places-on-the-lawn"
published_at: "2024-01-23T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af4c2a2343e_Untitled-3_copy.jpg"
keywords: []
---

# നിമിഷങ്ങളുടെ ഇടവേളകളിൽ തളിപ്പറമ്പിൽ രണ്ടിടത്ത് മാല മോഷണവും, ശ്രമവും.

> **Lead Summary:** തളിപ്പറമ്പ്: പട്ടാപ്പകൽ ബൈക്ക് യാത്രികൻ പറശിനിക്കടവിലെ സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നര പവൻ്റ മാല കവർച്ച ചെയ്തു. തളിപ്പറമ്പ് നഗരത്തിൽ വച്ച് യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാനുള്ള ശ്രമവും നടത്തി .ആന്തൂർ വയലിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാവിലെ പറശിനിക്കടവിലെ കാപ്പാടൻ കലശക്കാരൻ വീട്ടിൽ നാരായണൻ്റെ ഭാര്യ രാധയുടെ മാല കവർച്ച നടത്തിയത് .

## Article Content

തളിപ്പറമ്പ്: പട്ടാപ്പകൽ ബൈക്ക് യാത്രികൻ പറശിനിക്കടവിലെ സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നര പവൻ്റ മാല കവർച്ച ചെയ്തു. തളിപ്പറമ്പ് നഗരത്തിൽ വച്ച് യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാനുള്ള ശ്രമവും നടത്തി .ആന്തൂർ വയലിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാവിലെ പറശിനിക്കടവിലെ കാപ്പാടൻ കലശക്കാരൻ വീട്ടിൽ നാരായണൻ്റെ ഭാര്യ രാധയുടെ മാല കവർച്ച നടത്തിയത് .

ആന്തൂർ വയലിലെ നാട്ടി കൃഷിക്ക് വെള്ളം ഒഴിച്ച് റോഡിലേക്ക് എത്തിയപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതൻ രാധയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്. ആന്തൂരിൽ നടന്ന കവർച്ചയുടെ മുൻപായി തളിപ്പറമ്പ് നഗര മധ്യത്തിലാണ് കാൽനടയാത്ര ക്കാരിയുടെ രണ്ട് പവന്റെ സ്വർണമാല സ്കൂട്ടർ യാത്രികൻ പിടിച്ചുപറിക്കാൻ ശ്രമിച്ചത്.

തളിപ്പറമ്പ ടൗണിൽ ഷോപ്രിക്സ് മാളിന് സമീപത്തെ റോഡിലാണ് സംഭവം. മഴൂർ സ്വദേശിനി കാടൻ വീട്ടിൽ സൗമ്യയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത് .ഷോപ്രിക്‌സിന് സമീപം ഓറോ ഗോൾഡിനരികിലൂടെ മാർക്കറ്റ് പ്ലെയ്‌സിന്റെ പിറകുവശത്ത് എത്തുന്ന റോഡിലായിരുന്നു സ്കൂട്ടറിലെത്തിയ അഞ്ജാതൻ മാല പൊട്ടിക്കാൻ ശ്രമിച്ചത് .മാർക്കറ്റ് പ്ലെയ്‌സിലെ അക്വിന ബ്യൂട്ടിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സൗമ്യ.രാവിലെ ബസിറങ്ങി ജോലിസ്ഥല ത്തേക്ക് നടന്നു പോകവെയാണ് ആക്ടീവ സ്കൂട്ടറിലെത്തിയ ഹെൽമറ്റ് ധരിച്ചയാൾ മാലപൊട്ടിക്കാൻ ശ്രമിച്ചത് .

കാക്കാത്തോട് റോഡിലേക്ക് ഓടിച്ചു പോയ ഇയാൾ അമ്പത് മീറ്റർ കഴിഞ്ഞ് മടങ്ങി വന്ന് സന്തോഷിന്റെ വീട് എവിടെയെന്ന് സൗമ്യയോട് ചോദി ക്കുകയായിരുന്നു.അറിയില്ലെന്ന് പറഞ്ഞു തീരും മുമ്പ് മാല ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചിരുക്കുകയായിരുന്നു.സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ പിടി കൂടാൻ മാർക്കറ്റ് പ്ലെയ്‌സിന്റെ സെക്യൂരിറ്റി ജീവനക്കാരനുൾപ്പെടെ ഓടിയെത്തിയെങ്കിലും കവർച്ചക്ക് ശ്രമിച്ചയാളെ കിട്ടിയില്ല.

യുവതി ഷോപ്റിക്‌സിന് മുന്നിൽ ബസിറങ്ങുന്നതും നടന്നുപോകുന്നതും നിരീക്ഷിച്ച് സ്‌കൂട്ടർ യാത്രികൻ സമീപത്ത് നിൽക്കുന്നതായി സിസി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.ഇയാളെ കണ്ടെത്താനാ വശ്യമായ കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണ്.രാധയുടെ പരാതിയിൽ തളിപ്പറമ്പ് പോലിസ് കേസ്സ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178805/at-intervals-of-seconds-there-was-an-attempt-to-steal-the-necklace-at-two-places-on-the-lawn)