---
title: "ഓട്ടോ  ടാക്സിയിൽ മദ്യക്കടത്ത് ; 18 കുപ്പി മാഹി മദ്യവുമായി പൊയിലൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ"
english_title: "Liquor smuggling in auto taxi;A native of Poilur caught by Excise with 18 bottles of Mahi liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178796/liquor-smuggling-in-auto-taxia-native-of-poilur-caught-by-excise-with-18-bottles-of-mahi-liquor"
published_at: "2024-01-23T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af45476f55f_Untitled-1_copy.jpg"
keywords: []
---

# ഓട്ടോ  ടാക്സിയിൽ മദ്യക്കടത്ത് ; 18 കുപ്പി മാഹി മദ്യവുമായി പൊയിലൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** ***പാനൂർ : *** കൂത്ത് പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഓട്ടോ ടാക്സിയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. പൊയിലൂർ കുഞ്ഞിപ്പറമ്പത്ത് കെ.പി ബാബുരാജ് എന്ന കട്ടൻസ് ബാബു വിനെ കൂത്ത്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റു ചെയ്തു.

## Article Content

***പാനൂർ : *** കൂത്ത് പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഓട്ടോ ടാക്സിയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. പൊയിലൂർ കുഞ്ഞിപ്പറമ്പത്ത് കെ.പി ബാബുരാജ് എന്ന കട്ടൻസ് ബാബു വിനെ കൂത്ത്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റു ചെയ്തു.

എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. വിളക്കോട്ടൂർ, തൂവക്കുന്ന്, സെൻട്രൽ പൊയിലൂർ ഭാഗങ്ങളിലെ മദ്യവിൽപ്പന സംഘത്തിലെ പ്രധാനിയായ ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച KL 18 L 3011 നമ്പർ ഓട്ടോ കോൾ ടാക്സിയും പിടിച്ചെടുത്തു.

അസി.എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ട്, പ്രിവൻ്റീവ് ഓഫീസർ കെ.കെ നജീബ്, പി.അനീഷ് കുമാർ, സി.പി ഷാജി, പി.റോഷിത്ത്, എം.ബിജേഷ്, സിവിൽ എക്സൈസ് ഓഫീസർ പി.ജലീഷ്, വനിതാ ഓഫീസർമാരായ കെ.ദീപ, എൻ.ലിജിന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മുൻപും മദ്യം കടത്തിയ കേസുകളിൽ ബാബു പ്രതിയാണ്. പ്രതിയെ എ.സി.ജെ.എം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178796/liquor-smuggling-in-auto-taxia-native-of-poilur-caught-by-excise-with-18-bottles-of-mahi-liquor)