---
title: "കണ്ണൂരിൽ  ട്രെയിനിനടിയിൽ വീഴാൻ പോയ യുവതിക്ക് രക്ഷകനായി വയോധികനായ വ്യാപാരി."
english_title: "An elderly businessman came to the rescue of a young woman who fell under a train in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178752/an-elderly-businessman-came-to-the-rescue-of-a-young-woman-who-fell-under-a-train-in-kannur"
published_at: "2024-01-22T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9a38da0d0_Untitled-10_copy.jpg"
keywords: []
---

# കണ്ണൂരിൽ  ട്രെയിനിനടിയിൽ വീഴാൻ പോയ യുവതിക്ക് രക്ഷകനായി വയോധികനായ വ്യാപാരി.

> **Lead Summary:** **കണ്ണൂർ: ** രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കൂട്ടുകാരിയോ ടൊപ്പം എഗ്‌മൂർ ട്രെയിനിൽ യാത്ര ചെയ്യാൻ വന്ന യുവതിയാണ് അപ്രതീക്ഷിത ദുരന്തത്തിൽ നിന്ന് ആകസ്മികമായി രക്ഷപ്പെട്ടത്. കൂട്ടുകാരി വണ്ടിയിൽ കയറിയപ്പോൾ ട്രെയിൻ വിട്ടു. ഇവർ ഓടിക്കയറുന്നതി നിടെ ശരീരത്തിന്റെ മുക്കാൽഭാഗവും ട്രെയിനിനടി യിലായി.

## Article Content

**കണ്ണൂർ: ** രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കൂട്ടുകാരിയോ ടൊപ്പം എഗ്‌മൂർ ട്രെയിനിൽ യാത്ര ചെയ്യാൻ വന്ന യുവതിയാണ് അപ്രതീക്ഷിത ദുരന്തത്തിൽ നിന്ന് ആകസ്മികമായി രക്ഷപ്പെട്ടത്. കൂട്ടുകാരി വണ്ടിയിൽ കയറിയപ്പോൾ ട്രെയിൻ വിട്ടു. ഇവർ ഓടിക്കയറുന്നതി നിടെ ശരീരത്തിന്റെ മുക്കാൽഭാഗവും ട്രെയിനിനടി യിലായി.

ആ സമയത്താണ് ഷൊർണൂരിലേക്ക് മകളെയും പേരക്കുട്ടിയെയും യാത്രയക്കാൻ എത്തിയ വയോധികനായ കണ്ണൂർ ഭാരത് റസ്റ്റോറന്റിനടുത്ത് പേനക്കച്ചവടം നടത്തുന്ന തളാപ്പിലെ ശ്രീനിവാസൻ യുവതിയെ രക്ഷപ്പെടുത്തിയത്. അയാൾ റെയിൽവേസ്റ്റഷനിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് യുവതി വണ്ടിയിൽ തൂങ്ങുന്ന നിലയിൽ കണ്ടത്.

ഈ സമയത്ത് വണ്ടി വിട്ടിരുന്നു. കയറാണ്ടാ എന്ന് പലതവണ വിളിച്ചുപറഞ്ഞെങ്കിലും യുവതി കേട്ടില്ല. ഉടൻ തന്നെ ശ്രീനിവാസൻ യുവതിയെ കൈപിടിച്ച് വലിച്ച് റെയിൽ വെ സ്റ്റേഷനിൽ കിടത്തുകയായിരുന്നു. യുവതി വണ്ടിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട അതേ ട്രെയിനിലെ ജീവനക്കാർ ട്രെയിൻ പതുക്കെ ആക്കിയതും തുണയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178752/an-elderly-businessman-came-to-the-rescue-of-a-young-woman-who-fell-under-a-train-in-kannur)