---
title: "പാനൂരിലെ വിഷ്ണു പ്രിയ കൊലക്കേസിൽ വിചാരണ പൂർത്തിയായി ; മരണം ഉറപ്പിക്കാൻ  കൈ കാലുകളുടെ ഞരമ്പുകൾ മുറിച്ചെന്ന് പ്രൊസിക്യൂഷൻ,  ബുധനാഴ്ച പ്രതിയെ കോടതി ചോദ്യം ചെയ്യും."
english_title: "Trial completed in Vishnu Priya murder case in Panur;The prosecution said that the nerves of the hands and feet were cut to ensure death and the court will question the accused on Wednesday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178746/trial-completed-in-vishnu-priya-murder-case-in-panurthe-prosecution-said-that-the-nerves-of-the-hands-and-feet-were-cut-to-ensure-death-and-the-court-will-question-the-accused-on-wednesday"
published_at: "2024-01-22T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae93bed0298_Untitled-7_copy.jpg"
keywords: []
---

# പാനൂരിലെ വിഷ്ണു പ്രിയ കൊലക്കേസിൽ വിചാരണ പൂർത്തിയായി ; മരണം ഉറപ്പിക്കാൻ  കൈ കാലുകളുടെ ഞരമ്പുകൾ മുറിച്ചെന്ന് പ്രൊസിക്യൂഷൻ,  ബുധനാഴ്ച പ്രതിയെ കോടതി ചോദ്യം ചെയ്യും.

> **Lead Summary:** ***പാനൂർ: ***പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ കൊലക്കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായി, വിചാരണയുടെ അടി സ്ഥാനത്തിൽ പ്രതി കൂത്തുപറ മ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്തിനെ 24ന് കോടതി ചോദ്യം ചെയ്യും. 2022 ഒക്ടോബർ 22ന് രാവിലെ 11.47നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് ശാസ്ത്രീയ തെളിവുകൾ ഹാജരാക്കികൊണ്ട് കോടതിയിൽ പറഞ്ഞു.

## Article Content

***പാനൂർ: ***പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ കൊലക്കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായി, വിചാരണയുടെ അടി സ്ഥാനത്തിൽ പ്രതി കൂത്തുപറ മ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്തിനെ 24ന് കോടതി ചോദ്യം ചെയ്യും. 2022 ഒക്ടോബർ 22ന് രാവിലെ 11.47നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് ശാസ്ത്രീയ തെളിവുകൾ ഹാജരാക്കികൊണ്ട് കോടതിയിൽ പറഞ്ഞു.

കിടക്കയിൽ ഇരിക്കുകയായി രുന്ന വിഷ്‌ണു പ്രിയയുടെ തലയിൽ ഹാമർ കൊണ്ട് അടിച്ചു. പിന്നെ കഴുത്തറുത്തു കൊലപ്പെടുത്തി. മരണ ശേഷവും വിഷ്ണു പ്രിയയുടെ ദേഹത്ത് നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ട്. മരണം ഉറപ്പിക്കാൻ പ്രതി ഇരു കൈത്തണ്ടകളിലേയും, ഇരു കണങ്കാലുകളുടെയും ഞരമ്പുകൾ മുറിച്ചു.

മാറിടത്തിലും, വയറ്റിലും ഉൾപ്പടെ 21 മുറിവുകൾ വിഷ്ണുപ്രിയയുടെ ദേഹത്ത് ഉണ്ടായിരുന്നതായും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാല കൃഷ്ണപിള്ള കോടതിയിൽ മൊഴി നൽകി. ഹാമറു കൊണ്ട് അടിച്ച് വീഴ്ത്തിയെങ്കിലും വിഷ്‌ണുപ്രിയ നടന്ന് രക്ഷപ്പെടാതിരിക്കാനും, രക്തം വാർന്ന് മരണം ഉറപ്പു വരുത്തുകയുമാണ് കൈകാലുക ളുടെ ഞരമ്പുകൾ മുറിച്ചതിലുടെ പ്രതി ലക്ഷ്യമിട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രതി ഉപയോഗിച്ച വെളുത്ത അപ്പാച്ചി ബൈക്ക് രണ്ടാം നിലയിലുള്ള കോടതി ഹാളിൽ കയറ്റി വിസ്‌തരിച്ചതും സാക്ഷി തിരിച്ചറിഞ്ഞതും ഈ കേസിൽ പ്രത്യേകതയായി. പ്രതി കൊലപാതകം നടത്തുന്നതിനായി എത്തുന്നതിന്റെയും, കൂത്തുപറമ്പ് കണാരി സ്റ്റോറിൽ നിന്നും ഹാമറും ഗ്ലൗസും ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വോഡ ഫോൺ, ജിയോ, എയർടെൽ എന്നീ കമ്പനികളുടെ നോഡൽ ഓഫീസർമാരെയും കേസിൽ വിസ്‌തരിച്ചു.

ഇതിൽ ഒരു ഫോൺ കണക്ഷനിൽ നിന്നും വിഷ്ണുപ്രിയയുടെ സുഹൃത്ത് വിപിൻ രാജിനെ മാത്രമാണ് പ്രതി വിളിച്ചിട്ടുള്ളത്. 11 തവണ വിപിൻ രാജിനെ പ്രതി വിളിച്ച് ഭീഷണിപ്പെടുത്തി യതായും, ഈ ഒരു ആവശ്യത്തി നു മാത്രമാണ് ഈ സിം ഉപ യോഗിച്ചിട്ടുള്ളൂവെന്നും ഓപ്പറേഷൻ സിം ആണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറ ഞ്ഞു.

ഇരിട്ടി ഭാഗത്തു നിന്നും പ്രതി ഇരുതല മൂർച്ചയുള്ള കത്തി വാങ്ങാൻ ശ്രമിച്ചിരുന്നതാ യി പോലീസ് കണ്ടെത്തിയിരു ന്നു. ഈ ഭാഗം പറയുന്ന സാക്ഷി വിചാരണ വേളയിൽ കൂറുമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178746/trial-completed-in-vishnu-priya-murder-case-in-panurthe-prosecution-said-that-the-nerves-of-the-hands-and-feet-were-cut-to-ensure-death-and-the-court-will-question-the-accused-on-wednesday)