---
title: "കുടുംബ വഴക്കിനിടെ  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ"
english_title: "A husband who killed his wife during a family fight was found dead on the railway track"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178573/a-husband-who-killed-his-wife-during-a-family-fight-was-found-dead-on-the-railway-track"
published_at: "2024-01-22T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adf2ef8fe23_65adec275f1b5_crime.jpg"
keywords: []
---

# കുടുംബ വഴക്കിനിടെ  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ

> **Lead Summary:** ***തൃശ്ശൂർ: ***തൃശ്ശൂർ കൊരട്ടിയിൽ കുടുംബവഴക്കിനിടെ കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവായ ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്ക് പരുക്കേറ്റു. അഭിനവ്അനുരാഗ് എന്നിവർക്കാണ് പരുക്കേറ്റത്.

## Article Content

***തൃശ്ശൂർ: ***തൃശ്ശൂർ കൊരട്ടിയിൽ കുടുംബവഴക്കിനിടെ കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവായ ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്ക് പരുക്കേറ്റു. അഭിനവ്അനുരാഗ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ ആദ്യഘട്ടത്തിൽ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മാറ്റാനുള്ള നടപടിയിലാണ് പൊലീസ്.

പ്രതിക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെ യാണ് ബിനുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178573/a-husband-who-killed-his-wife-during-a-family-fight-was-found-dead-on-the-railway-track)