---
title: "പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന  പൂർവവിദ്യാർഥി കുടുംബസംഗമം 'സൗഹൃദം 95' ശ്രദ്ധേയമായി"
english_title: "The Alumni Family Reunion 'Souhridam 95' held at Panur KKVM Higher Secondary School was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178511/the-alumni-family-reunion-souhridam-95-held-at-panur-kkvm-higher-secondary-school-was-remarkable"
published_at: "2024-01-21T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad3c220079b_Untitled-1_copy.jpg"
keywords: []
---

# പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന  പൂർവവിദ്യാർഥി കുടുംബസംഗമം 'സൗഹൃദം 95' ശ്രദ്ധേയമായി

> **Lead Summary:** ** പാനൂർ:** കെ.കെ.വി.എം. പാനൂർ ഹൈസ്കൂളിലെ 1995 എസ്. എസ്.എൽ.സി. വിദ്യാർഥികളുടെ കുടുംബസംഗമം സൗഹൃദം '95 കൂട്ടായ്മ ശ്രദ്ധേയമായി. സ്കൂൾ ഹാളിൽ റിട്ട. പ്രഥമാധ്യാപിക എൻ.കെ. സാവിത്രി ഉദ്ഘാടനം ചെയ്തു. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. സൗഹൃദം 95 പ്രസിഡണ്ട് പി.പി അമീർഷ അധ്യക്ഷനായി.

## Article Content

** പാനൂർ:** കെ.കെ.വി.എം. പാനൂർ ഹൈസ്കൂളിലെ 1995 എസ്. എസ്.എൽ.സി. വിദ്യാർഥികളുടെ കുടുംബസംഗമം സൗഹൃദം '95 കൂട്ടായ്മ ശ്രദ്ധേയമായി. സ്കൂൾ ഹാളിൽ റിട്ട. പ്രഥമാധ്യാപിക എൻ.കെ. സാവിത്രി ഉദ്ഘാടനം ചെയ്തു. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. സൗഹൃദം 95 പ്രസിഡണ്ട് പി.പി അമീർഷ അധ്യക്ഷനായി.

പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീത അശോക്, കൗൺസിലർമാരായ കെ.കെ സുധീർകുമാർ, എം.രത്നാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി യൂസഫ്, മുൻ ചെയർപേഴ്സൻ കെ.വി റംല, പ്രസ് ഫോറം പ്രസിഡണ്ടും, മുൻ പ്രധാനധ്യാപകനുമായ വി.പി ചാത്തുമാസ്റ്റർ, മുൻ അധ്യാപകരായ കെ.പി ശ്രീധരൻ, സതി പാലോളിൻ്റവിട, സി.കെ ദിലീപ് കുമാർ, കെ.എം ശോഭന, പി.എച്ച്.എസ്.എസ് പ്രധാനധ്യാപിക മിനിജകുമാരി, കെ.കെ.വി.എം പ്രധാനധ്യാപിക കെ. പ്രമീള എന്നിവർ ക്ലാസെടുത്തു.

സൗഹൃദം സെക്രട്ടറി പി.പി അജിനേഷ് സ്വാഗതവും, ട്രഷറർ സഫ്വാൻ നന്ദിയും പറഞ്ഞു. ഗിരീഷ് ആൻ്റ് ടീം അവതരിപ്പിച്ച സ്വാഗതഗാനവും ഏറെ ഹൃദ്യമായി. ഗുരുവന്ദനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി. .

വാർത്താ സമ്മേളനത്തിൽ പി.പി.അമീർഷ, ഷിബിന സരോഷ്, ടി.കെ.രഗനേഷ്, പി.പി.അജിനേഷ്, എം.കെ.സഫ്വാൻ, രജിത്ത് രാമചന്ദ്രൻ, കെ.ബിന്ദു എന്നി വർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178511/the-alumni-family-reunion-souhridam-95-held-at-panur-kkvm-higher-secondary-school-was-remarkable)