---
title: "ഡിവൈഎഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന് ;  രണ്ട് ലക്ഷത്തോളം പേർ അണിനിരക്കും"
english_title: "DYFI's human chain today;Around 2 lakh people will gather"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178154/dyfis-human-chain-todayaround-2-lakh-people-will-gather"
published_at: "2024-01-20T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab5ad35d1ae_Untitled-6_copy.jpg"
keywords: []
---

# ഡിവൈഎഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന് ;  രണ്ട് ലക്ഷത്തോളം പേർ അണിനിരക്കും

> **Lead Summary:** കേന്ദ്ര അവഗണന യെതിരെ ശനിയാഴ്ച ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ രണ്ടുലക്ഷത്തോളം പേർ അണിനിരക്കു മെന്ന് സംഘാടകർ അറിയിച്ചു.

## Article Content

കേന്ദ്ര അവഗണന യെതിരെ ശനിയാഴ്ച ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ രണ്ടുലക്ഷത്തോളം പേർ അണിനിരക്കു മെന്ന് സംഘാടകർ അറിയിച്ചു.

ആണൂർ പാലം മുതൽ മാഹി പൂ ഴിത്തലവരെ 76 കിലോമീറ്ററിലാ ണ് ജില്ലയിൽ ചങ്ങല തീർക്കുക. ചങ്ങലയിൽ പങ്കെടുക്കുന്നവർ ശനിയാഴ്ച പകൽ മൂന്നോടെ ദേശീയപാതയിലും, കെ.എസ്.ടി.പി. റോഡിലും അണിനിരക്കും.

4.30-ന് റിഹേഴ്‌സൽ നടക്കും. അഞ്ചിന് മനുഷ്യച്ചങ്ങല തീർക്കും. ജില്ല യിലെ 28 കേന്ദ്രങ്ങളിൽ പൊതു യോഗവും ചേരും. പൊതുഗതാ ഗതത്തിന് തടസ്സം വരാത്തവിധം വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ നിർത്തിയിടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178154/dyfis-human-chain-todayaround-2-lakh-people-will-gather)