---
title: "ആർ.കെ.പൊറ്റശ്ശേരി ചിത്രകലാ പുരസ്കാരം പ്രശസ്ത  ചിത്രകാരനും, കവിയും, എഴുത്തുകാരനുമായ  അനിരുദ്ധൻ എട്ടുവീട്ടിലിന് ; ജനു.26 ന് പുരസ്കാരം സമ്മാനിക്കും"
english_title: "RK Potassery Art Award to renowned painter, poet and writer Anirudhan Ettuveetil;The award will be presented on Jan. 26"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178129/rk-potassery-art-award-to-renowned-painter-poet-and-writer-anirudhan-ettuveetilthe-award-will-be-presented-on-jan-26"
published_at: "2024-01-20T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab4bf22f808_Untitled-4_copy.jpg"
keywords: []
---

# ആർ.കെ.പൊറ്റശ്ശേരി ചിത്രകലാ പുരസ്കാരം പ്രശസ്ത  ചിത്രകാരനും, കവിയും, എഴുത്തുകാരനുമായ  അനിരുദ്ധൻ എട്ടുവീട്ടിലിന് ; ജനു.26 ന് പുരസ്കാരം സമ്മാനിക്കും

> **Lead Summary:** ** **ഗുരുകുലം ആർട്ട് വില്ലേജും, ആർ.കെ പൊറ്റശ്ശേരി ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ആർ.കെ. പൊറ്റശ്ശേരി പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും, കവിയും ,എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ അർഹനായി. പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

## Article Content

** **ഗുരുകുലം ആർട്ട് വില്ലേജും, ആർ.കെ പൊറ്റശ്ശേരി ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ആർ.കെ. പൊറ്റശ്ശേരി പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും, കവിയും ,എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ അർഹനായി. പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ജനുവരി 26 ന് വൈകുന്നേരം5 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഡോ: ആർ.സുരേന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും. ടി .പി.ശ്രീധരനുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടി.വി.ബാലൻ, നൗഷാദ്, പ്രദീപ് ഹുഡിനോ, സുരേഷ് കൂത്തുപറമ്പ്, രഘുനാഥ് കൊളത്തൂർ, ബിനുരാജ് കലാപീഠം തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178129/rk-potassery-art-award-to-renowned-painter-poet-and-writer-anirudhan-ettuveetilthe-award-will-be-presented-on-jan-26)