---
title: "1981 പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മപ്പത്ത് 81ന്റെ ഓഫീസ് പാനൂർ ഹൈസ്കൂളിൽ  ഉദ്ഘാടനം ചെയ്തു."
english_title: "1981 The office of Ormapath 81, an alumni association, was inaugurated at Pannur High School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178067/1981-the-office-of-ormapath-81-an-alumni-association-was-inaugurated-at-pannur-high-school"
published_at: "2024-01-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa95d3f076e_Untitled-3_copy.jpg"
keywords: []
---

# 1981 പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മപ്പത്ത് 81ന്റെ ഓഫീസ് പാനൂർ ഹൈസ്കൂളിൽ  ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **പാനൂർ: ** പൂർവ്വാധ്യാപകൻ കൂടിയായ പാനുർ പ്രസ്സ് ഫോറം പ്രസിഡന്റ് വി പി ചാത്തുമാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കൂട്ടായ്മ ഏറ്റെടുക്കേണ്ട ദൗത്യങ്ങൾ,വിവിധ സ്റ്റാട്ടപ്പ് പ്രവർത്തനങ്ങൾ, വയോജനക്ഷേമത്തിനാവശ്യമായ നടപടികൾ എന്നിങ്ങനെ ഏറ്റെടുക്കേണ്ട ചുമതലകൾ ഉദ്ഘാടന പ്രഭാഷണത്തിൽ ചാത്തുമാസ്റ്റർ വ്യക്തമാക്കി.

## Article Content

**പാനൂർ: ** പൂർവ്വാധ്യാപകൻ കൂടിയായ പാനുർ പ്രസ്സ് ഫോറം പ്രസിഡന്റ് വി പി ചാത്തുമാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കൂട്ടായ്മ ഏറ്റെടുക്കേണ്ട ദൗത്യങ്ങൾ,വിവിധ സ്റ്റാട്ടപ്പ് പ്രവർത്തനങ്ങൾ, വയോജനക്ഷേമത്തിനാവശ്യമായ നടപടികൾ എന്നിങ്ങനെ ഏറ്റെടുക്കേണ്ട ചുമതലകൾ ഉദ്ഘാടന പ്രഭാഷണത്തിൽ ചാത്തുമാസ്റ്റർ വ്യക്തമാക്കി.

അശോകൻ ചെണ്ടയാട് അധ്യക്ഷനായി. ഇ. അനിരുദ്ധൻ, അഷ്റഫ് പൂക്കോം, സുരേഷ് വേഗ, ജസിത, സുജാത, ബഷീർ, രാജൻമാസ്റ്റർ എന്നിവർ സംസാരിച്ചു.

ജനറൽബോഡി യോഗം ചേർന്ന് പുതിയ 35അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. അശോകൻ ചെണ്ടയാട് ചെയർമാൻ സുരേഷ് വേഗ കൺവീനർ സുനിൽചന്ദ് ഒ സി ട്രഷറർ എന്നിവരടങ്ങിയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178067/1981-the-office-of-ormapath-81-an-alumni-association-was-inaugurated-at-pannur-high-school)