---
title: "ചൊക്ലി നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുരയിൽ ഒരാഴ്ച നീളുന്ന  തിരുവപ്പന മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും"
english_title: "The week-long Thiruvappana Mahotsavam at Chokli Nitumbram Sri Muthappan Madapura will begin on Sunday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178017/the-week-long-thiruvappana-mahotsavam-at-chokli-nitumbram-sri-muthappan-madapura-will-begin-on-sunday"
published_at: "2024-01-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa53ff140c0_Untitled-7_copy.jpg"
keywords: []
---

# ചൊക്ലി നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുരയിൽ ഒരാഴ്ച നീളുന്ന  തിരുവപ്പന മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും

> **Lead Summary:** ജനുവരി 21 മുതല്‍ 27 വരെയാണ് മഹോത്സവം നടക്കുക. മഹോത്സവത്തിനുള്ള ഒരുക്കങ്ങല്‍ പൂര്‍ത്തിയായതായി സംഘാടകര്‍ തലശേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വരയുത്സവം, നടനോത്സവം, പാട്ടുത്സവം, നൃത്തോത്സവം, സാംസ്‌കാരികോത്സവം, താലപ്പൊലി ഉത്സവം, തിരുവപ്പന മഹോത്സവം എന്നിങ്ങനെ ഏഴ് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മഹോത്സവം നടക്കുക.

## Article Content

ജനുവരി 21 മുതല്‍ 27 വരെയാണ് മഹോത്സവം നടക്കുക. മഹോത്സവത്തിനുള്ള ഒരുക്കങ്ങല്‍ പൂര്‍ത്തിയായതായി സംഘാടകര്‍ തലശേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വരയുത്സവം, നടനോത്സവം, പാട്ടുത്സവം, നൃത്തോത്സവം, സാംസ്‌കാരികോത്സവം, താലപ്പൊലി ഉത്സവം, തിരുവപ്പന മഹോത്സവം എന്നിങ്ങനെ ഏഴ് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മഹോത്സവം നടക്കുക.

ഉത്സവാഘോഷത്തിന് മാത്രമല്ല സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വര്‍ക്ക് സ്‌നേഹവും കരുതലും പകരാന്‍ മടപ്പുരയുടെ പരിസര പ്രദേശങ്ങളിലെ നിര്‍ധനരായ കിടപ്പു രോഗികള്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ വീതം വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്.

ഇടറാതിരിക്കാന്‍ ചേര്‍ത്തണയ്ക്കുക എന്ന പേരില്‍ മടപ്പുര ആഘോഷ കമ്മിറ്റിയും ചൊക്ലി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ക്ഷേത്രാങ്കണത്തില്‍ 22 ന് വൈകിട്ട് പാലിയേറ്റീവ് മീറ്റും സംഘടിപ്പിക്കും.

പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. രവീന്ദ്രന്‍ അട്ടമ്പായി, മനയത്ത് ബാബു, സുമേഷ് കണ്ടപ്പന്‍, ബി.കെ.വി.വിജേഷ്, പി.കെ. ദയാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.-

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178017/the-week-long-thiruvappana-mahotsavam-at-chokli-nitumbram-sri-muthappan-madapura-will-begin-on-sunday)