---
title: "വിസ വാഗ്ദാനം ചെയ്ത് 5 പേരിൽ നിന്ന്  രണ്ടരലക്ഷം രൂപ തട്ടിയെടുത്തു ; പിണറായി സ്വദേശിക്കെതിരെ കേസ്"
english_title: "Two and a half lakh rupees were extorted from 5 people by offering visas;Case against native of Pinarai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178002/two-and-a-half-lakh-rupees-were-extorted-from-5-people-by-offering-visascase-against-native-of-pinarai"
published_at: "2024-01-19T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa488f2db4c_download_(3).jpg"
keywords: []
---

# വിസ വാഗ്ദാനം ചെയ്ത് 5 പേരിൽ നിന്ന്  രണ്ടരലക്ഷം രൂപ തട്ടിയെടുത്തു ; പിണറായി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **പിണറായി:** ദുബായിൽ മെട്രോ ക്ലീനിങ് ജോലി നൽകാമെന്ന് പറഞ്ഞ് അഞ്ച് പേരിൽ നിന്നായി രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**പിണറായി:** ദുബായിൽ മെട്രോ ക്ലീനിങ് ജോലി നൽകാമെന്ന് പറഞ്ഞ് അഞ്ച് പേരിൽ നിന്നായി രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു.

പിണറായി സ്വദേശി ഫൈസൽ സി. ഷംനാദിനെതിരെയാണ് പിണറായി പോലീസ് കേസെടുത്തത്. പത്തനംതിട്ട കരിക്കുളത്തെ തോട്ടുങ്കൽ മാത്യു സാമുവലിന്റെ പരാതിയിലാണ് കേസ്.

മാത്യുവിന്റെ മകൻ ജെഫിനും ബന്ധുക്കളായ മറ്റ് നാലുപേർക്കും ജോലിക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 2018 ഒക്ടോബർ 15-ന് അരലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178002/two-and-a-half-lakh-rupees-were-extorted-from-5-people-by-offering-visascase-against-native-of-pinarai)