---
title: "തുടർച്ചയായ നാലാം വർഷവും മീൻ കൃഷിയിൽ നൂറുമേനി വിളവുമായി  കിഴക്കെ ചമ്പാട് സ്വദേശി പ്രദീപ് കുമാറിൻ്റെ   മാതൃക."
english_title: "The example of Pradeep Kumar, a resident of East Champat, with a harvest of 100 in fish farming for the fourth consecutive year."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177986/the-example-of-pradeep-kumar-a-resident-of-east-champat-with-a-harvest-of-100-in-fish-farming-for-the-fourth-consecutive-year"
published_at: "2024-01-19T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa3c5c87706_Untitled-6_copy.jpg"
keywords: []
---

# തുടർച്ചയായ നാലാം വർഷവും മീൻ കൃഷിയിൽ നൂറുമേനി വിളവുമായി  കിഴക്കെ ചമ്പാട് സ്വദേശി പ്രദീപ് കുമാറിൻ്റെ   മാതൃക.

> **Lead Summary:** **ചമ്പാട്: **കിഴക്കെ ചമ്പാട് കുന്നോത്ത് പീടികയിലെ എടക്കുടി താഴെക്കുനിയിൽ പ്രദീപനാണ് മത്സ്യകൃഷിയിൽ നൂറ് മേനി വിളവ് കൊയ്തത്. കൃഷി വകുപ്പിന്റെയും, പാനൂർ നഗരസഭയുടെ മുറ്റത്തൊരു മത്സ്യകുളം എന്ന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കിഴക്കെ ചമ്പാട് കുന്നോത്ത് പീടികയിൽ എടക്കുടി താഴെകുനിയിൽ പ്രദീപ്കുമാർ വീട്ടു വളപ്പിൽ മത്സ്യകൃഷിയാരംഭിച്ചത്. കഴിഞ്ഞ 4 വർഷമായി ബയോഫ്‌ളോക്‌ കൃഷി രീതിയിൽ മത്സ്യകൃഷി നടത്തുന്ന കർഷകനാണ് പ്രദീപ്കുമാർ.

## Article Content

**ചമ്പാട്: **കിഴക്കെ ചമ്പാട് കുന്നോത്ത് പീടികയിലെ എടക്കുടി താഴെക്കുനിയിൽ പ്രദീപനാണ് മത്സ്യകൃഷിയിൽ നൂറ് മേനി വിളവ് കൊയ്തത്. കൃഷി വകുപ്പിന്റെയും, പാനൂർ നഗരസഭയുടെ മുറ്റത്തൊരു മത്സ്യകുളം എന്ന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കിഴക്കെ ചമ്പാട് കുന്നോത്ത് പീടികയിൽ എടക്കുടി താഴെകുനിയിൽ പ്രദീപ്കുമാർ വീട്ടു വളപ്പിൽ മത്സ്യകൃഷിയാരംഭിച്ചത്. കഴിഞ്ഞ 4 വർഷമായി ബയോഫ്‌ളോക്‌ കൃഷി രീതിയിൽ മത്സ്യകൃഷി നടത്തുന്ന കർഷകനാണ് പ്രദീപ്കുമാർ.

ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽ പെട്ട മീൻകുഞ്ഞുങ്ങളെയാണ് പ്രദീപ് കുമാർ കൃഷി ചെയ്തത്. ഏകേദശം 250 കിലോ മത്സ്യം വിളവെടുക്കാൻ സാധിച്ചു. പ്രദേശ വാസികൾ നേരിട്ടെത്തി മത്സ്യം വാങ്ങുകയായിരുന്നു. ആവശ്യക്കാർക്ക് മത്സ്യം മുറിച്ച് നൽകുകയും ചെയ്തു. സാധാരണ വളർത്തു മത്സ്യങ്ങളെക്കാൾ ഗിഫ്റ്റ് തിലാപ്പിയക്ക് രുചി കൂടുതലായതിനാൽ ആവശ്യക്കാരു മേറെയായിരുന്നു. പാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രീത അശോക് മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷയായി. ഒന്നാം വാർഡ് കൗൺസിലർ പികെ പ്രവീൺ ആദ്യവില്പന ഏറ്റുവാങ്ങി. കൃഷി ഓഫീസർ ഇ. നദീറ, പാനൂർ ബ്ലോക്ക് ഫിഷറീസ് ഓഫീസർ അശ്വതി, കാർഷിക വികസന സമിതി അംഗം കെ.കെ പ്രേമൻ എന്നിവർ സംസാരിച്ചു. മത്സ്യകൃഷിക്ക് പുറമെ ആട് വളർത്തൽ, വാഴക്കൃഷി എന്നിവയും പ്രദീപൻ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177986/the-example-of-pradeep-kumar-a-resident-of-east-champat-with-a-harvest-of-100-in-fish-farming-for-the-fourth-consecutive-year)