---
title: "പാനൂരിൽ  വീട്ടിൽ കയറി ഉമ്മയെയും, മകനെയും  ഭീഷണിപ്പെടുത്തി ;  7 ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്"
english_title: "He entered the house in Panur and threatened his mother and son;Case against 7 BJP workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177972/he-entered-the-house-in-panur-and-threatened-his-mother-and-soncase-against-7-bjp-workers"
published_at: "2024-01-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa2eba05c64_download_(2).jpg"
keywords: []
---

# പാനൂരിൽ  വീട്ടിൽ കയറി ഉമ്മയെയും, മകനെയും  ഭീഷണിപ്പെടുത്തി ;  7 ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ***പാനൂർ : *** പാനൂരിനടുത്ത് വള്ള്യായി നടമ്മലിൽ വീട്ടിൽ കയറി ഭീഷണി പ്പെടുത്തിയതിന് 7 ബി ജെ പി പ്രവർത്തകർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. നടമ്മൽ കനാലിന് സമീപം മീത്തലെ കൂലോത്ത് റസീനയുടെ വീട്ടിലെത്തിയാണ് കഴിഞ്ഞ 13 ന് രാത്രി 10 മണിക്ക് ബി ജെ പി പ്രവർത്തകരായ ഒരു സം ഘം ഭീഷണിപ്പെടുത്തിയത്.

## Article Content

***പാനൂർ : *** പാനൂരിനടുത്ത് വള്ള്യായി നടമ്മലിൽ വീട്ടിൽ കയറി ഭീഷണി പ്പെടുത്തിയതിന് 7 ബി ജെ പി പ്രവർത്തകർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. നടമ്മൽ കനാലിന് സമീപം മീത്തലെ കൂലോത്ത് റസീനയുടെ വീട്ടിലെത്തിയാണ് കഴിഞ്ഞ 13 ന് രാത്രി 10 മണിക്ക് ബി ജെ പി പ്രവർത്തകരായ ഒരു സം ഘം ഭീഷണിപ്പെടുത്തിയത്.

റസീനയുടെ മകൻ മുഹമ്മദ് സഫ്രീനെ അന്വേഷിച്ചെത്തിയ സംഘം റസീനയെയും ഇളയ മകനെയും ഭീഷണി പ്പെടുത്തുകയായിരുന്നു. ആ സമയത്ത് സഫ്രീൻ വീട്ടിലു ണ്ടായിരുന്നില്ല.

റസീനയുടെ പരാതിയിൽ കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയും, കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നടമ്മലിലെ ശ്യാംജിത്ത്, ശ്രീജിത്ത്, സനൂപ്, ക്രാന്തിക്, സബിൻ, നിധിൻ, കണ്ണവം സലാഹുദ്ദീൻ വധക്കേസ് പ്രതിയായ യാദവ് തുടങ്ങിയവർ ക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. പ്രതികൾക്കായി പാനൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177972/he-entered-the-house-in-panur-and-threatened-his-mother-and-soncase-against-7-bjp-workers)