---
title: "പെപ്സി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ;  ശ്വാസം കിട്ടാതെ  പിടഞ്ഞ പിഞ്ചുകുഞ്ഞിന് രക്ഷകരായി കണ്ണൂരിലെ  വൈദ്യുതി വകുപ്പ്  ജീവനക്കാർ"
english_title: "Pepsi bottle cap stuck in throat;Electricity department employees of Kannur rescued a toddler who was unable to breathe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177966/pepsi-bottle-cap-stuck-in-throatelectricity-department-employees-of-kannur-rescued-a-toddler-who-was-unable-to-breathe"
published_at: "2024-01-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa296ba8bed_Untitled-5_copy.jpg"
keywords: []
---

# പെപ്സി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ;  ശ്വാസം കിട്ടാതെ  പിടഞ്ഞ പിഞ്ചുകുഞ്ഞിന് രക്ഷകരായി കണ്ണൂരിലെ  വൈദ്യുതി വകുപ്പ്  ജീവനക്കാർ

> **Lead Summary:** **കണ്ണൂർ : **പെപ്സി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടൽ കാരണം പിഞ്ചു കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടി. തളിപ്പറമ്പ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻമാരായ പി.വി.ചന്ദ്രൻ, ഇ.എം. ഉണ്ണികൃഷ്ണൻ എന്നിവരാണ് ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് രക്ഷകരായത്.

## Article Content

**കണ്ണൂർ : **പെപ്സി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടൽ കാരണം പിഞ്ചു കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടി. തളിപ്പറമ്പ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻമാരായ പി.വി.ചന്ദ്രൻ, ഇ.എം. ഉണ്ണികൃഷ്ണൻ എന്നിവരാണ് ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് രക്ഷകരായത്.

ഏഴാംമൈൽ ഹബീബ് നഗറിലെ മമ്മു എന്നയാളുടെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുഞ്ഞാണ് മരണത്തിൽ നിന്ന് അത്ഭുതകര മായി രക്ഷപ്പെട്ടത്. കുഞ്ഞിനെ ലൈൻമാൻമാർ സാഹസികമായി ലൂർദ് ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. ക്വാർട്ടേഴ്‌സ് മതിലിനു പുറത്തെ ലൈനിൽ അറ്റകുറ്റപ്പണിക്കായാണ് ലൈൻമാൻമാർ ബൈക്കിൽ എത്തിയിരുന്നത്. ഒരാൾ വൈദ്യുതി തൂണിൽ കയറിയശേഷമാണ് പൊടുന്നനെ മതിലിനപ്പുറത്തുനിന്ന് കുഞ്ഞിന്റെ മാതാവിൻ്റെ നിലവിളികേട്ടത്.

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് കരയുന്നതിനാൽ പോസ്റ്റിനുമേൽ ഉണ്ടായിരുന്നയാളടക്കം ചാടിയിറങ്ങി മതിൽ ചാടിക്കടന്ന് ക്വാർട്ടേഴ്‌സിലെത്തുകയായിരുന്നു. കുഞ്ഞ് പ്രാണൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി രുന്നു. ഒന്നും ആലോചിക്കാൻ നിൽക്കാതെ ഇരുവരും ചേർന്ന് ഉടൻ തങ്ങളുടെ ബൈക്കിൽ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ശ്വാസം നിലയ്ക്കാതിരി ക്കാൻ കരുതലോടെയാണ് കുഞ്ഞിനെ ബൈക്കിൽ കൊണ്ടുപോയത്. ഡോക്‌ടറും ആശുപത്രി ജീവനക്കാരും ചേർന്ന് ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ശ്വാസനാള ത്തിൽ അടഞ്ഞുകിടന്ന മൂടി പുറത്തെടുത്ത ത്. ഒരു മാസം മുമ്പ് മാത്രം വാടകയ്ക്ക് താമ സിക്കാനെത്തിയ കുടുംബമാണ് കുഞ്ഞിന്റേത്.

അപകടമുണ്ടായപ്പോൾ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. കളിക്കാനായി നൽകിയ കുപ്പിയുടെ അടപ്പാണ് പ്രശ്‌നത്തി നിടയാക്കിയത്. കെ.എസ്.ഇ.ബി ജീവനക്കാർ തക്കസമയത്ത് എത്തിയില്ലായിരുന്നെങ്കിൽ എന്നത് ഓർക്കാൻ പോലും സാധിക്കില്ലെന്ന് കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.

മാതൃകാപരമായ ജീവൻരക്ഷാ പ്രവർത്തനം നടത്തിയ ചന്ദ്രനെയും ഉണ്ണികൃഷ്‌ണനെയും കെ.എസ്. ഇ.ബി ജീവനക്കാർ അനുമോദിച്ചു. അസി. എഞ്ചിനീയർ ടി.പി. സന്ദീപ്, സബ് എഞ്ചി നീയർമാരായ കെ.എൻ. പ്രവീൺകുമാർ, കെ.സി.സജീവ്, സ്റ്റാഫ് സെക്രട്ടറി പി.രാജീവൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177966/pepsi-bottle-cap-stuck-in-throatelectricity-department-employees-of-kannur-rescued-a-toddler-who-was-unable-to-breathe)