---
title: "13 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ;  പന്ന്യന്നൂർ സ്വദേശിക്ക് 8 വർഷം തടവും, 45,000 രൂപ പിഴയും"
english_title: "A 13-year-old girl was raped in her home;A native of Pannianur will be imprisoned for 8 years and fined Rs.45,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177943/a-13-year-old-girl-was-raped-in-her-homea-native-of-pannianur-will-be-imprisoned-for-8-years-and-fined-rs45000"
published_at: "2024-01-19T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1ec187baf_download_(1).jpg"
keywords: []
---

# 13 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ;  പന്ന്യന്നൂർ സ്വദേശിക്ക് 8 വർഷം തടവും, 45,000 രൂപ പിഴയും

> **Lead Summary:** ***പന്ന്യന്നൂർ: *** 13 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും, പിഴയും. പന്ന്യന്നൂർ ചിത്രപ്പൊയിൽ താഴെക്കുനിയിൽ ഹൗസിൽ പി.കെ.ദിനേശനെയാണ് തലശ്ശേരി പ്രത്യേക അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് വിവിധ വകുപ്പുകൾ പ്രകാരം എട്ടുവർഷം തടവിനും, 45,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. 2021 ഡിസംബർ ഒൻപതിനാണ് സംഭവം. പ്രോസി ക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാസുരി ഹാജരായി.

## Article Content

***പന്ന്യന്നൂർ: *** 13 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും, പിഴയും. പന്ന്യന്നൂർ ചിത്രപ്പൊയിൽ താഴെക്കുനിയിൽ ഹൗസിൽ പി.കെ.ദിനേശനെയാണ് തലശ്ശേരി പ്രത്യേക അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് വിവിധ വകുപ്പുകൾ പ്രകാരം എട്ടുവർഷം തടവിനും, 45,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. 2021 ഡിസംബർ ഒൻപതിനാണ് സംഭവം. പ്രോസി ക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177943/a-13-year-old-girl-was-raped-in-her-homea-native-of-pannianur-will-be-imprisoned-for-8-years-and-fined-rs45000)