---
title: "ചമ്പാടുകാർക്ക് സ്നേഹം ചാലിച്ച ചായ നൽകാൻ ഇനി ദാസേട്ടനില്ല ; ആദരസൂചകമായി ഉച്ചവരെ ഹർത്താൽ"
english_title: "Dasetan is no longer there to give tea infused with love to the people of Champad Hartal till noon as a mark of respect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177827/dasetan-is-no-longer-there-to-give-tea-infused-with-love-to-the-people-of-champad-hartal-till-noon-as-a-mark-of-respect"
published_at: "2024-01-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a95247b8a2b_Untitled-4_copy.jpg"
keywords: []
---

# ചമ്പാടുകാർക്ക് സ്നേഹം ചാലിച്ച ചായ നൽകാൻ ഇനി ദാസേട്ടനില്ല ; ആദരസൂചകമായി ഉച്ചവരെ ഹർത്താൽ

> **Lead Summary:** **ചമ്പാട്: ** താഴെ ചമ്പാട് ചായക്കട നടത്തി വന്നിരുന്ന യൂ പി നഗറിലെ തടവന്റവിട ദാസൻ നിര്യാതനായി. പിതാവായ കൃഷ്ണൻ നടത്തിവന്ന ചായക്കടയാണ് ദാസൻ എന്ന ചമ്പാട്ടുകാരുടെ ദാസേട്ടൻ ഏറ്റെടുത്ത് നടത്തിയത്. ചമ്പാട്ടുകാരെന്നല്ല, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പലരും ദാസേട്ടൻ്റെ സ്നേഹ ചായയുടെ രുചിയറിഞ്ഞവരാണ്.

## Article Content

**ചമ്പാട്: ** താഴെ ചമ്പാട് ചായക്കട നടത്തി വന്നിരുന്ന യൂ പി നഗറിലെ തടവന്റവിട ദാസൻ നിര്യാതനായി. പിതാവായ കൃഷ്ണൻ നടത്തിവന്ന ചായക്കടയാണ് ദാസൻ എന്ന ചമ്പാട്ടുകാരുടെ ദാസേട്ടൻ ഏറ്റെടുത്ത് നടത്തിയത്. ചമ്പാട്ടുകാരെന്നല്ല, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പലരും ദാസേട്ടൻ്റെ സ്നേഹ ചായയുടെ രുചിയറിഞ്ഞവരാണ്.

സി പി എം യൂ പി നഗർ ബ്രാഞ്ച് സെക്രട്ടറി, നവകേരള വായന ശാല & ഗ്രന്ഥാലയം ഭരണസമിതി അംഗം, വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ കമ്മിറ്റി അംഗം, പന്ന്യന്നൂർ ആയുർവേദ ആശുപത്രി വികസന സമിതി അംഗം, കർഷക സംഘം ചമ്പാട് വില്ലേജ് ഭാരവാഹി, വയോജന വേദി ചമ്പാട് യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഭാരതി. മക്കൾ : ബൈജേഷ്, ഷാനിഷ (പന്തക്കൽ), ഷബിന (ചോനാടം).

മരുമക്കൾ : ഷോന (ധർമടം) ബിജോയ്‌ (പോലീസ് പോണ്ടിച്ചേരി), ശ്രീലാൽ (ചോനാടം). സഹോദരങ്ങൾ ജാനു (കുണ്ടുചിറ), കമല (മൊകേരി), വനജ (കോടിയേരി), ഗിരിജ (പന്തക്കൽ), സുരേന്ദ്രൻ (ദേശാഭിമാനി ഏജന്റ് ചമ്പാട്, സിപിഎം താഴെ ചമ്പാട് ബ്രാഞ്ച് മെമ്പർ), മോഹനൻ, പരേതനായ വിജയൻ. സംസ്കാരം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. പരേതനോടുള്ള ആദരസൂചകമായി താഴെ ചമ്പാട് ടൗണിൽ ഉച്ചവരെ ഹർത്താലാചരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177827/dasetan-is-no-longer-there-to-give-tea-infused-with-love-to-the-people-of-champad-hartal-till-noon-as-a-mark-of-respect)